27 MAY 2026
SHIJI MK
Image Credit: Getty Images
ഒട്ടുമിക്ക എല്ലാ വീടുകളിലും ആട്, കോഴി, പശു തുടങ്ങി എന്തെങ്കിലും ജീവിയുണ്ടാകും. ഉപജീവനമാര്‍ഗം എന്ന നിലയിലും അല്ലെങ്കില്‍ കൂട്ടിനൊരു ആളെന്ന നിലയിലുമെല്ലാമാണ് ജീവികളെ വളര്‍ത്തുന്നത്.
പശു, ആട് എന്നിവയെ വളര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് വളര്‍ത്തുന്ന ചിലപ്പോള്‍ നായകളെ ആയിരിക്കും. എല്ലാ വീട്ടിലും ഒരു നായ എങ്കിലും ഉണ്ടാകുന്നത് സാധാരണയായി മാറിക്കഴിഞ്ഞു.
വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ പൂച്ചകളും ഒട്ടും മോശമല്ല. വിവിധ വിഭാഗത്തില്‍ പെട്ട പൂച്ചകളാണ് ഇന്ന് ഇന്ത്യന്‍ വീടുകളില്‍ കാണാനാകുക. നായകളെ പോലെ തന്നെ അതിവേഗത്തില്‍ ഇവ മനുഷ്യരുമായി ഇണങ്ങുകയും ചെയ്യുന്നു.
യജമാനനുമായി വലിയ സ്‌നേഹം കാത്തുസൂക്ഷിക്കുന്നവരാണ് വളര്‍ത്തുമൃഗങ്ങള്‍. അതിപ്പോള്‍ പക്ഷികളായാലും മൃഗങ്ങളായാലും മനുഷ്യരുമായി സ്‌നേഹത്തോടെ ഇടപഴകുന്നു.
തന്റെ ഉടമസ്ഥര്‍ക്കായി ജീവന്‍ പോലും വെടിയാന്‍ തയാറാകുന്ന ഇവര്‍, യജമാനന്മാരുടെ മരണത്തെയും തടയുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ മതിയാകൂ.
വളര്‍ത്തുമൃഗങ്ങളുള്ള വീട്ടിലേക്ക് അത്ര പെട്ടെന്ന് മരണം വരില്ലെന്നാണ് വിശ്വാസം. മനുഷ്യരിലേക്ക് വന്നുചേരേണ്ട ആപത്തുകളെല്ലാം ഈ മൃഗങ്ങള്‍ തടയുമത്രേ.
മരണം മാത്രമല്ല, പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ പോലും തടയാനുള്ള കഴിവ് മൃഗങ്ങള്‍ക്കുണ്ട്. എന്നാല്‍ മനുഷ്യരെ ലക്ഷ്യമിട്ടെത്തുന്ന എല്ലാ രോഗങ്ങളും മരണവും പോലും ഈ മൃഗങ്ങളും സ്വയം ഏറ്റെടുക്കുന്നു.
തങ്ങളുടെ ജീവനും ആരോഗ്യവും നല്‍കിയാണ് മൃഗങ്ങളെ മനുഷ്യരെ രക്ഷപ്പെടുത്തുന്നതെന്നാണ് പറയപ്പെടുന്നത്. തങ്ങള്‍ക്ക് ആപത്തുകളൊന്നും വരാതിരിക്കാന്‍ വീടുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നവരും ധാരാളം.