23 MAY 2026
SHIJI MK
Image Credit: Getty Images
ഭൂമിയെ വലംവെക്കുന്ന ചന്ദ്രന് മനുഷ്യരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. നക്ഷത്രങ്ങളും ചന്ദ്രനും ചൊവ്വയും ബുധനും തുടങ്ങി ആകാശത്തുള്ള എല്ലാം മനുഷ്യന്മാരുടെ സുഖത്തിന്റെയും ദുഃഖത്തിന്റെയും ഭാഗമാണ്.
കറുത്തവാവില്‍ നിന്നും വെളുത്തവാവിലേക്കും അവിടെ നിന്ന് നേരെ തിരിച്ചുമുള്ള യാത്രയാണ് എപ്പോഴും ചന്ദ്രന്. എന്നാല്‍ കറുത്തവാവ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ചന്ദ്രനെ കാണുന്നത് ദോഷം ചെയ്യുമെന്നാണ് വിശ്വാസം.
കറുത്തവാവ് കഴിഞ്ഞ് ഉദിക്കുന്ന ചന്ദ്രനെ ഞായറാഴ്ചയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇന്നേദിവസം ചന്ദ്രനെ കാണുന്നത് വഴി ജീവിതത്തിലേക്ക് സുഖസൗകര്യങ്ങളെത്തുന്നു.
തിളങ്കളാഴ്ചയാണ് നിങ്ങള്‍ ചന്ദ്രനെ കാണുന്നതെങ്കില്‍ ലളിതമാണ് ഫലം. ജീവിതത്തിലേക്ക് ലളിതമായി പലതും കടന്നെത്തുമെന്ന് ഇന്നത്തെ ദിവസം സൂചന നല്‍കുന്നുണ്ട്.
മരണത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്ന ദിവസമാണ് ചൊവ്വ. ഇന്നേദിവസമാണ് നിങ്ങള്‍ ചന്ദ്രനെ കാണുന്നതെങ്കില്‍ അത് നിങ്ങളുടെയോ അല്ലെങ്കില്‍ ഉറ്റവരുടെയോ മരണത്തെ സൂചിപ്പിക്കുന്നു.
ബുധനാഴ്ച ചന്ദ്രനെ കണ്ടാല്‍ ജീവിതത്തിലേക്ക് വിരുന്നെത്തുന്നത് ഭയമാണ്. എന്തോ വലിയ കാരണത്താല്‍ നിങ്ങളില്‍ ഭയം ഉണ്ടാകാന്‍ പോകുന്നുവെന്ന് ഇന്നേദിവസമാണെങ്കില്‍ ഉറപ്പിക്കാം.
ചന്ദ്രനെ കാണാന്‍ ഏറ്റവും അനുയോജ്യമായ ദിവസം വ്യാഴമാണ്. കാരണം ഇന്നേദിവസം ചന്ദ്രനെ കണ്ടാല്‍ ധനലാഭമാണ് നിങ്ങളിലേക്ക് വന്നുചേരാന്‍ പോകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും.
ഭാര്യാസുഖം ലഭിക്കാന്‍ സഹായിക്കുന്ന ദിവസമാണ് വെള്ളി. കറുത്തവാവ് കഴിഞ്ഞ് വെള്ളി ചന്ദ്രനെ കണ്ടാല്‍ ഭാര്യാസുഖം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. പേടിക്കാനൊന്നുമില്ല.
ശനിയാഴ്ച ചന്ദ്രനെ കണ്ടാല്‍ ദീനമാണ് ജീവിതത്തിലേക്ക് വന്നുചേരാന്‍ പോകുന്നത്. കറുത്തവാവ് കഴിഞ്ഞ ശനിയാഴ്ചകളില്‍ ചന്ദ്രനെ കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.