26 MAY 2026

SHIJI MK

പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?

Image Credit: Getty  Images

പല്ലികളും മനുഷ്യരുടെ വിശ്വാസം തമ്മില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പല്ലിയുടെ ഓരോ ചലനങ്ങളും മനുഷ്യനെ എങ്ങനെയാണ് സ്വാധീനിക്കുക എന്ന് ഗൗളി ശാസ്ത്രത്തില്‍ പറയുന്നുണ്ട്.

പല്ലി

മനുഷ്യരുടെ ദേഹത്ത് പല്ലി വീഴുന്നത് ശകുനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തും പല്ലി വീഴുന്നതിന് ഓരോ ഫലങ്ങളാണ് ശാസ്ത്രം മുന്നോട്ടുവെക്കുന്നത്.

ഗൗളി ശാസ്ത്രം

പുരുഷന്മാരുടെ വലതുവശത്താണ് ഗൗളി വീഴുന്നതെങ്കില്‍ നല്ലതാണ്. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല സംഭവങ്ങളും ഉണ്ടാകും. നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ് ഇതുവഴി ലഭിക്കുന്നത്.

പുരുഷന്മാര്‍ക്ക്

സ്ത്രീകളുടെ വലതുഭാഗത്ത് വീണും സമാനമായ ഫലം തന്നെയാണ്. ഇവരുടെ ജീവിതത്തിലും നല്ല കാര്യങ്ങള്‍ സംഭവിച്ചേക്കാം. വലതുഭാഗത്ത് പല്ലി വീണാല്‍ ഒട്ടും വിഷമിക്കേണ്ടതില്ലെന്നാണ് ഗൗളി ശാസ്ത്രത്തില്‍ പറയുന്നത്.

സ്ത്രീകളില്‍

പുരുഷന്മാരുടെ ശിരസിലാണ് പല്ലി വീഴുന്നതെങ്കില്‍ തര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ശിരസില്‍ പല്ലി വീഴുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

തര്‍ക്കം ഉണ്ടാകും

പുരുഷന്മാരുടെ തലയ്ക്ക് മുകളിലാണ് പല്ലി വീഴുന്നതെങ്കില്‍ മരണം പോലും സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക. മുഖത്ത് വീണാല്‍ സമ്പത്തുണ്ടാകാനും സാധ്യത.

മരണം പോലും

സ്ത്രീകളുടെ ശിരസിലാണ് പല്ലി വീഴുന്നതെങ്കില്‍ മരണഭയം ഉണ്ടാകും. പിന്‍ഭാഗത്ത് വീണാല്‍ മരണ വാര്‍ത്ത കേള്‍ക്കാനാണ് സാധ്യത. അതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.

മരണഭയം

സ്ത്രീകളുടെ വലത് ചെവിക്ക് മുകളിലാണ് പല്ലി വീഴുന്നതെങ്കില്‍ സാമ്പത്തിക ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കീഴ് ചുണ്ടില്‍ വീണാല്‍ പുതിയ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും. കൈകളില്‍ വീണാല്‍ സമ്പത്തുണ്ടാകും.

ചെവിക്ക് മുകളില്‍