23 May 2026
Nithya V
Photo Credit: Getty Images
മലയാളികളുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീൻ. ഇന്ന് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് പതിവ്.
എന്നാൽ മീൻ ഫ്രിഡ്ജിലാണോ അതോ ഫ്രീസറിലാണോ വെക്കേണ്ടത്? എത്ര ദിവസം വരെ ഇവ കേടാകാതെ ഇരിക്കും?
വാങ്ങിയ ഉടനെ പാകം ചെയ്യാൻ ഉദ്ദേശിക്കുന്ന മീനുകൾ സാധാരണ ഫ്രിഡ്ജ് തട്ടുകളിൽ സൂക്ഷിക്കാവുന്നതാണ്.
എഫ്.ഡി.എ പ്രകാരം ഫ്രഷ് മീൻ ഒന്നോ രണ്ടോ ദിവസം വരെ മാത്രമേ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളൂ.
വൃത്തിയാക്കിയ മീൻ വായു കടക്കാത്ത പാത്രത്തിലാക്കി വേണം വെക്കാൻ. ബാക്ടീരിയകളുടെ വളർച്ച തടയാൻ താപനില എപ്പോഴും 4°C-ൽ താഴെയായിരിക്കണം.
മീൻ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ ഇരിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം അത് ഫ്രീസ് ചെയ്യുക എന്നതാണ്.
എന്നാൽ, ഓരോ മീനിനും ഓരോ കാലയളവ് ഉണ്ട്. ചാള, തിലാപ്പിയ തുടങ്ങിയവ ഇവ 6 മുതൽ 8 മാസം വരെ ഫ്രീസറിൽ സുരക്ഷിതമായി ഇരിക്കും.
അയല, സാൽമൺ, പോലുള്ള കൊഴുപ്പ് കൂടിയ ഇത്തരം മീനുകൾ 2 മുതൽ 3 മാസം വരെ മാത്രമേ ഫ്രീസറിൽ സൂക്ഷിക്കാൻ പാടുള്ളൂ.