17 October 2026
Jayadevan A M
Image Courtesy: Getty Images
നമ്മുടെ വീടുകളില് സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ മികച്ചതും ഫലപ്രദവുമായ ഒരു ഫലവർഗ്ഗമാണ് പപ്പായ. പപ്പായ മാത്രം കഴിച്ചത് കൊണ്ട് ഭാരം കുറയില്ല. അതോടൊപ്പം സമീകൃത ആഹാരവും വ്യായാമവും അത്യാവശ്യമാണ്
പപ്പായയിൽ കലോറി കുറവാണ്. ഏകദേശം 100 ഗ്രാം പപ്പായയിൽ 32–43 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് കൂടുതൽ പപ്പായ കഴിച്ചാലും ശരീരത്തിലേക്ക് അമിതമായി കലോറി എത്തുന്നില്ല
പപ്പായയിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വയർ വേഗത്തിൽ നിറഞ്ഞതായി തോന്നുകയും ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു
'പപ്പെയ്ൻ' എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രോട്ടീനുകളെ വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു
പപ്പായയിൽ 88%-ഓളം ജലാംശമുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു
പപ്പായയുടെ ഗ്ലൈസീമിക് ഇൻഡക്സ് മിതമായ അളവിലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ നിയന്ത്രിച്ചു നിർത്തുന്നു
പൊതുവായ വിവരങ്ങള് ഉപയോഗിച്ചാണ് ഈ വെബ്സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണക്രമീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില് വിദഗ്ധോപദേശം തേടുക