11 November 2025
Jayadevan A M
Image Courtesy: Getty, Pexels
പപ്പായയുടെ ഇലകൾക്ക് രക്തത്തിലെ ഒരു പ്രധാന ഘടകമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വാദങ്ങളില്‍ കഴമ്പുണ്ടോയെന്ന് നോക്കാം
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന (ത്രോംബോസൈറ്റോപീനിയ) സാഹചര്യങ്ങളിൽ പപ്പായ ഇലയുടെ സത്ത്/ജ്യൂസ് ഉപയോഗിക്കുന്നത് പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം വേഗത്തിലാക്കാൻ സഹായിച്ചേക്കാം.
പപ്പായ ഇലകളിൽ അടങ്ങിയിട്ടുള്ള അസെറ്റോജെനിൻ, പപ്പൈൻ, ഫ്ലേവനോയിഡുകൾ തുടങ്ങിയവയാണ് ഇതിന് കാരണമെന്ന് കരുതുന്നു
ഡെങ്കിപ്പനി പോലുള്ള വൈറൽ അണുബാധകൾ കാരണം പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാറുണ്ട്. ഡോക്ടറുടെ അനുവാദമില്ലാതെ പപ്പായ ഇലയോ മറ്റോ ഉപയോഗിക്കരുത്. സ്വയംചികിത്സ അപകടമാണ്
പപ്പായക്ക് മറ്റ് ഗുണങ്ങളുമുണ്ട്. അതില്‍ ഒന്നാണ് വൈറ്റമിന്‍ സിയുടെ സാന്നിധ്യം. അയണിന്റെ ആഗിരണം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു
പപ്പായയിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഫോളേറ്റ് ഗുണം ചെയ്യും
വൈറ്റമിൻ സി, എ തുടങ്ങിയ പോഷകങ്ങൾ ധാരാളമായി ഉണ്ട്. പപ്പായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ശ്വേതരക്താണുക്കളുടെ ഉത്പാദനത്തെയും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്
പൊതുവായ വിവരങ്ങള്‍ക്ക് മാത്രമാണ് ഈ വെബ് സ്റ്റോറി നല്‍കിയിരിക്കുന്നത്. കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഒരു ഡോക്ടറെ സമീപിക്കുക