27 OCT 2025

TV9 MALAYALAM

മുഖത്തെ കരുവാളിപ്പിന് കോഫി എങ്ങനെ ഉപയോഗിക്കാം

 Image Courtesy: Getty Images

വെയിലടിച്ചോ മുഖക്കുരു വന്ന പാടുകളാലോ മുഖത്ത് കരിവാളിപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനെ എങ്ങനെ അകറ്റി നിർത്താം.

കരിവാളിപ്പ്

ചർമ്മ സംരക്ഷണത്തിന് കോഫി വളരെ നല്ലതാണ്. മുഖം തിളങ്ങാനും കറുപ്പ് അകറ്റാനും കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ ഏറ്റവും നല്ല മാർ​ഗമാണ്.

കോഫി

ഒരു സ്പൂൺ കോഫി പൗഡർ, ഒരു സ്പൂൺ തേൻ, ഒരു നുള്ള് വെളിച്ചെണ്ണ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കോഫി- തേൻ

ഒരു സ്പൂൺ കോഫി പൗഡർ, രണ്ട് സ്പൂൺ തൈര് എന്നിവ മിശ്രിതമാക്കി മുഖത്തിടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കരുവാളിപ്പ് മാറ്റാൻ നല്ലതാണ്.

കോഫി- തൈര്

കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ഒരു ടീസ്പൂൺ കോഫി പൗഡർ, ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് കൺതടങ്ങളിൽ പുരട്ടാം.

കറുപ്പ്

ഈ മിശ്രിതം 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് പതിവായി ചെയ്യുന്നത് കൺതടങ്ങളിലെ കറുപ്പ് പെട്ടെന്ന് മാറ്റാൻ സഹായിക്കും.‌‌‍‍

20 മിനിറ്റ്

ചർമ്മത്തിൽ ജലാംശം നിലനിർത്താൻ കാപ്പിയും തൈരും നല്ലതാണ്. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിലൂടെ ചർമ്മപ്രശ്നങ്ങൾ ഒഴിവാക്കുന്നു.

തൈര്