02 July 2026
NEETHU VIJAYAN
Image Courtesy: Getty Images
വീടിനുള്ളിൽ വളർത്തുന്ന അലങ്കാര ചെടികളിൽ അല്പം വിലകൂടിയ ഒന്നാണ് പീസ് ലില്ലി. എന്നാൽ ഇവ വളർത്തുന്നത് വീടിന്റെ ഭംഗി കൂട്ടാൻ മാത്രമാണോ?
വീടിന്റെ ഭംഗി കൂട്ടാൻ മാത്രമല്ല, മനസ്സിന് സമാധാനം തരാനും പീസ് ലില്ലിക്ക് കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങളെ വായുവിൽ നിന്ന് നീക്കം ചെയ്യാൻ പീസ് ലില്ലിക്ക് സാധിക്കും. ശുദ്ധവായു ശ്വസിക്കുന്നത് സ്വാഭാവികമായും സ്ട്രെസ്സ് കുറയ്ക്കും.
മുറിക്കുള്ളിലെ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ചെടി നല്ലതാണ്. ഇത് തലച്ചോറിൻ്റെ പ്രവർത്തനക്ഷമത കൂട്ടുകയും ടെൻഷൻ അകറ്റി മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യും.
കിടപ്പുമുറിയിൽ പീസ് ലില്ലി വളർത്തുന്നത് അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്തും. ഇത് സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നു. നല്ല ഉറക്കം സ്ട്രെസ് കുറയ്ക്കും.
ചെടികളിൽ നോക്കിയിരിക്കുന്നതും അവയെ പരിചരിക്കുന്നതും ശരീരത്തിലെ 'കോർട്ടിസോൾ' എന്ന സ്ട്രെസ്സ് ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു.
പീസ് ലില്ലി ചെറിയ തോതിൽ വിഷാംശമുള്ള ചെടിയാണ്. അതുകൊണ്ട് വീട്ടിലെ കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കൈയെത്താത്ത ദൂരത്ത് വേണം ഇത് വെക്കാൻ.