27 June 2026
ASHLI C
Photo Credit: Getty Images
പലരും നേരിടുന്ന ഒരു പ്രശ്നമാണ് രാത്രിസമയങ്ങളില്ഡ ഉറക്കമില്ലായ്മ. അതിന് പ്രധാനമായും കാരണം നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളാണ്.
ആറുമണിക്ക് ശേഷം കാപ്പി,ചായ എന്നിവ കുടിച്ചാൽ ഉറക്കം കുറയും. ഇതിൽ അടങ്ങിയിരിക്കുന്ന കഫീനാണ് കാരണം.
ചിലർക്കെങ്കിലും ഉള്ള ശീലമാണ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത്. ഇത് വൈകുന്നേരം കഴിക്കുന്നത് ഉറക്കത്തെ ഇല്ലാതാക്കും.
എരിവും മസാലയും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാൽ ഉറക്കം കിട്ടില്ല. ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.
ചിലർക്ക് രാത്രി ആയാൽ മധുരപലഹാരങ്ങളും മറ്റും അമിതമായി കഴിക്കുന്ന ശീലമുണ്ട്. ഇത് നല്ല ഉറക്കത്തെ ഇല്ലാതാക്കുക മാത്രമല്ല പ്രമേഹത്തിനുള്ള സാധ്യതയും വർദ്ധിക്കും.
പിസ, പാസ്ത പോലുള്ള ഭക്ഷണങ്ങൾ അമിതമായി വൈകുന്നേരങ്ങളിൽ കഴിക്കുന്നത് രാത്രിയിലെ നല്ല ഉറക്കത്തെ ഇല്ലാതാക്കും.
തക്കാളി, ഓറഞ്ച്, മൂസമ്പി തുടങ്ങിയ സിട്രസ് അടങ്ങിയ പഴങ്ങളോ പച്ചക്കറികളോ രാത്രികാലങ്ങളിൽ കഴിക്കുന്നത് നല്ല ഉറക്കം ഇല്ലാതാക്കും.
ബീഫ്, മട്ടൺ പോലുള്ള റെഡ് മീറ്റുകൾ രാത്രി കഴിച്ചാൽ ഉറക്കം കുറയും. കൂടാതെ ദഹനസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാവും.