01 July 2026

NEETHU VIJAYAN

വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ  ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ

Image Courtesy: Getty Images 

നമ്മൾ പലരും വീടിനുള്ളിൽ ധാരാളം ചെടികൾ വളർത്താറുണ്ട്. പക്ഷേ പലപ്പോഴും ഇത് എന്തിനാണെന്ന് ആർക്കും അറിയില്ല. വെറുതെ ഒരു ഭം​ഗിക്ക് മാത്രമാണ് പലരും ഇങ്ങനെ ചെയ്യുന്നത്.

ചെടികൾ

വായുവിലുള്ള ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ ദോഷകരമായ വിഷാംശങ്ങളെ നീക്കം ചെയ്ത് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇൻഡോർ ചെടികൾ നല്ലതാണ്.

വിഷാംശങ്ങൾ

ചെടികളിലേക്ക് കാണുന്നതും അവയെ പരിചരിക്കുന്നതും ശരീരത്തിലെ 'കോർട്ടിസോൾ' എന്ന സ്ട്രെസ്സ് ഹോർമോണിൻ്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കോർട്ടിസോൾ

വർക്ക് ടേബിളിലോ പഠനമുറിയിലോ ചെടികൾ വെയ്ക്കുന്നത് ഏകാഗ്രതയും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കാൻ സഹായിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത് ബെസ്റ്റാണ്.

ഏകാഗ്രത

രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന കറ്റാർവാഴ, സ്നേക്ക് പ്ലാൻ്റ് തുടങ്ങിയവ ബെഡ്‌റൂമിൽ വെയ്ക്കുന്നത് വായുവിൻ്റെ ഗുണനിലവാരം കൂട്ടി നല്ല ഉറക്കം നൽകും.

നല്ല ഉറക്കം

ചെടികൾ അന്തരീക്ഷത്തിലേക്ക് ജലാംശം പുറത്തുവിടുന്നത് വഴി മുറിക്കുള്ളിലെ വരണ്ട വായു ഇല്ലാതാകുന്നു. ഇത് ചർമ്മം വരണ്ടുപോകുന്നതും കണ്ണിന് ഉണ്ടാകുന്ന അസ്വസ്ഥതയും ഇല്ലാതാക്കും.

ജലാംശം

കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു മണി പ്ലാൻ്റോ സ്നേക്ക് പ്ലാൻ്റോ വാങ്ങി വീടിനുള്ളിൽ വയ്ക്കാവുന്നതാണ്. ഇവയ്ക്ക് ഇടയ്ക്കിടെ വെള്ളം നൽകിയാൽ മതിയാകും. 

 മണി പ്ലാൻ്റ്