29 June 2026

Jayadevan A M

മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി

Image Courtesy: Getty Images

മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ പലരും തുമ്മലും മൂക്കൊലിപ്പും മൂലം പൊറുതിമുട്ടുകയാണ്‌. മഴക്കാലത്ത് തുമ്മൽ ശല്യത്തിൽ നിന്ന് രക്ഷനേടാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

തുമ്മലും മൂക്കൊലിപ്പും

ചുമരുകളിലും ബാത്ത്റൂമിലും മഴക്കാലത്ത് പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്. ഇവ കൃത്യമായി വൃത്തിയാക്കണം. ബെഡ്ഷീറ്റുകളും തലയിണക്കവറുകളും ആഴ്ചയിലൊരിക്കലെങ്കിലും ചൂടുവെള്ളത്തിൽ കഴുകണം

വൃത്തിയായി സൂക്ഷിക്കുക

ആവി പിടിക്കുകയാണ്‌ തുമ്മലും മൂക്കടപ്പും മാറ്റാൻ ഏറ്റവും എളുപ്പമുള്ള വഴി. തുളസിയില ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്‌

ആവി പിടിക്കുക

തണുത്ത വെള്ളവും തണുത്ത ഭക്ഷണപദാർത്ഥങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് ചൂടുവെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക

ചൂടുവെള്ളം

വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്. തണുപ്പിൽ നിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം

വസ്ത്രധാരണം

രാത്രിയിൽ എസിയുടെയോ ഫാനിന്റെയോ കാറ്റ് നേരിട്ട് മുഖത്തടിക്കുന്ന രീതിയിൽ കിടക്കാതിരിക്കുക. ഇത് പുലർച്ചെയുള്ള തുമ്മൽ വർധിപ്പിക്കും.

എസിയും ഫാനും

വീടിനുള്ളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. അലർജി കഠിനമാണെങ്കിൽ മുറിയിലെ ഈർപ്പം കുറയ്ക്കാൻ ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം

വായുസഞ്ചാരം

തുമ്മല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലാണെങ്കില്‍ സ്വയംചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറെ കാണണം

ശ്രദ്ധിക്കുക