15 MAY 2026
ASHLI C
Image Courtesy: Getty Images
ഇന്ന് പ്രായഭേതമന്യേ എല്ലാവർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്, അസിഡിറ്റി എന്നിവ. മാറിയ ജീവിതരീതിയും പ്രധാനമായും ഭക്ഷണരീതിയും ആണ് ഇതിന് കാരണം.
വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുമ്പോഴും വായു ശരീരത്തിനകത്തേക്ക് എത്തുമ്പോഴാണ് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
കടല വർഗ്ഗങ്ങൾ, ധാന്യങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, കാബേജ്, കോളിഫ്ലവർ, പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമായും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.
പലപ്പോഴും ആളുകൾ ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നം ഉണ്ടെങ്കിൽ ഇഞ്ചി കഴിക്കുന്നത് കാണാറുണ്ട്. ഇഞ്ചി ചായ അല്ലെങ്കിൽ ഇഞ്ചിനീരോ കുടിക്കാറുണ്ട്.
ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിളക്കം ഉണ്ടാക്കും. മാത്രമല്ല ഇത് വയറിൽ എരിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
ഇഞ്ചിനീര് അമിതമായാൽ അതിലെ ഘടകങ്ങൾ കാരണം ചിലർക്ക് വയറു വീർക്കുവാനും വയർ എരിച്ചിൽ അതുപോലെ വയറു വീർത്തു കെട്ടലോ അനുഭവപ്പെടാം.
ഇഞ്ചി അമിതമായി കഴിക്കുന്നത് ശസ്ത്രക്രിയ കഴിഞ്ഞവർക്ക് രക്തസ്രാവം കൂട്ടും. അതുപോലെ രക്തം കട്ട പിടിക്കാനുള്ള മരുന്ന് കുടിക്കുന്നവർ ഇഞ്ചി അധികം കഴിക്കരുത്.
ഇഞ്ചി അമിതമായി കഴിക്കുന്നത് ചിലർക്ക് വായ്പുണ്ണ് ഉണ്ടാക്കുവാൻ കാരണമാകുന്നു. അതിനാൽ ഇഞ്ചി എപ്പോഴും മിതമായ അളവിൽ കഴിക്കുക.