16 MAY 2026

NEETHU VIJAYAN

മുട്ട  പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ

Image Courtesy: Getty Images 

മുട്ട പുഴുങ്ങുമ്പോൾ ഒട്ടും പൊട്ടാതെ പെർഫെക്റ്റ് ആയി പുഴുങ്ങിയെടുക്കാൻ ഇതാ ചില എളുപ്പവഴികൾ. ഇങ്ങനെ പരീക്ഷിച്ചാൽ മുട്ടയുടെ വെള്ള പുറത്തുവരില്ല.

മുട്ട

ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന മുട്ട നേരിട്ട് തിളച്ച വെള്ളത്തിലേക്ക് ഇടാതിരിക്കുക. പുഴുങ്ങുന്നതിന് അരമണിക്കൂർ മുൻപ് മുട്ട പുറത്തുവച്ച് അല്പനേരം കഴിഞ്ഞ് പുഴുങ്ങുക.

തണുപ്പ് മാറിയിട്ട്

മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ ഒരു ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് മുട്ടത്തോട്ടിലെ കാൽസ്യത്തെ സംരക്ഷിക്കുകയും മുട്ട പൊട്ടുന്നത് തടയുകയും ചെയ്യും.

വിനാഗിരി

വിനാഗിരി ഇല്ലെങ്കിൽ പകരം ഒരു ടീസ്പൂൺ ഉപ്പ് വെള്ളത്തിൽ ചേർത്താലും നല്ലതാണ്.  മുട്ടത്തോട് പൊട്ടുന്നത് ഒരു പരിധി വരെ തടയാൻ ഇത് വളരെ നല്ലതാണ്.

ഉപ്പ്

മുട്ട പുഴുങ്ങുമ്പോൾ പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കണം. മുട്ടകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വേണം പുഴുങ്ങാൻ.  

വെള്ളം

ഉയർന്ന തീയിലിട്ട് വെള്ളം തിളപ്പിക്കരുത്. വല്ലാതെ തിളക്കുന്ന വെള്ളത്തിൽ കിടന്ന് മുട്ടകൾ പാത്രത്തിന്റെ വശങ്ങളിൽ തട്ടി പൊട്ടിപ്പോകും. ചെറിയ തീയിൽ മാത്രം പുഴുങ്ങുക.

തിളപ്പിക്കരുത്

പുഴുങ്ങി കഴിഞ്ഞയുടൻ തന്നെ മുട്ട നല്ല തണുത്ത വെള്ളത്തിലേക്കോ ഐസ് വെള്ളത്തിലേക്കോ മാറ്റുക. ഇത് ചൂട് പെട്ടെന്ന് കുറയ്ക്കുകയും തോട്  ഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യും.

ഐസിലേക്ക്