15 MAY 2026

NEETHU VIJAYAN

മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം

Image Courtesy: Getty Images 

നമ്മുടെ നാട്ടിൽ കൊടും ചൂടിന് ശേഷം കാലവർഷം ഏതാണ് ആരംഭിച്ചിട്ടുണ്ട്. മഴക്കാലം എത്തിയാൽ പിന്നെ രോ​ഗങ്ങളും ശക്തിപ്രാപിക്കും.

മഴക്കാലം

മഴക്കാലത്ത് പടരുന്ന രോഗങ്ങൾക്കെതിരെ പ്രകൃതിദത്തമായ ഒരു കവചമാണ് കരിഞ്ചീരകം. മഴക്കൊപ്പം കൂടെയെത്തുന്ന പനി, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാൻ കരിഞ്ചീരകം നല്ലതാണ്.

കരിഞ്ചീരകം

കരിഞ്ചീരകത്തിലെ തൈമോക്വിനോണാണ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്. ഇത് വൈറൽ അണുബാധകളെ തടയാൻ സഹായിക്കും.

തൈമോക്വിനോൺ

മഴക്കാലത്തെ പ്രധാന വില്ലനാണ് ശ്വാസകോശ സംബന്ധമായ രോ​ഗം. ഇതിന് കരിഞ്ചീരകം ഉത്തമമാണ്. ഇത് കഫക്കെട്ട് കുറയ്ക്കാനും ശ്വാസംമുട്ടൽ തടയാനും സഹായിക്കുന്നു.

കഫക്കെട്ട്

ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ പോരാടാനുള്ള കഴിവ് കരിഞ്ചീരകത്തിലുണ്ട്. വെള്ളം വഴി പടരുന്ന അസുഖങ്ങളെ ഒരു പരിധിവരെ തടയാൻ ഇത് സഹായിക്കും.

വൈറസുകൾ

ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം കരിഞ്ചീരകം ഇട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഇളംചൂടോടെ കുടിക്കുന്നത് തൊണ്ടവേദനയ്ക്കും ജലദോഷത്തിനും നല്ലതാണ്.

ഉപയോ​ഗിക്കേണ്ടത്

അല്പം കരിഞ്ചീരകം പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് നല്ലതാണ്.

തേനിൽ ചാലിച്ച്