21 March 2026
Jayadevan A M
Image Courtesy: Getty Images
ചീര കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. നിരവധി പോഷകങ്ങള്‍ ചീരയിലുണ്ട്. എന്നാല്‍ ചീര എല്ലാവര്‍ക്കും കഴിക്കാമോ?
കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് ചീര കഴിക്കാമോയെന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകും. അതേക്കുറിച്ച് പരിശോധിക്കാം
കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് ചീര കഴിക്കാം. പക്ഷേ, മിതമായി മാത്രമാകണം കഴിക്കേണ്ടത്. അമിതമായി കഴിക്കരുത്
ചീരയില്‍ ഓക്‌സലേറ്റ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നി സ്‌റ്റോണുള്ളവര്‍ക്ക് നല്ലതല്ല. അതുകൊണ്ട് ഇവര്‍ ചീര കുറച്ച് മാത്രം കഴിക്കുക.
ശരീരത്തിലെ കാത്സ്യവും, ഓക്‌സലേറ്റും ചേരുമ്പോള്‍ കാത്സ്യം ഓക്‌സലേറ്റ് കല്ലുകളുണ്ടാകും. ഇത് കിഡ്‌നി സ്‌റ്റോണുള്ളവര്‍ക്ക് നല്ലതല്ല
അതുകൊണ്ട് തന്നെ, കിഡ്‌നി സ്‌റ്റോണുള്ളവര്‍ ചീര വളരെ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഒഴിവാക്കുക
ഇത്തരക്കാര്‍ ചീരയ്ക്ക് പകരം ഓക്‌സലേറ്റ് കുറഞ്ഞ മറ്റ് ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം
കിഡ്‌നി സ്‌റ്റോണുള്ളവര്‍ ഭക്ഷണക്രമത്തിലടക്കം അവരെ ചികിത്സിക്കുന്ന ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം കൃത്യമായി പിന്തുടരണം