01 JUNE 2025

TV9 MALAYALAM

പൈനാപ്പിൾ കഴിച്ചാൽ ആർത്തവ വേദന കുറയുമോ?  വിദ​ഗ്ധർ പറയുന്നു

Image Courtesy: FREEPIK

ആർത്തവ വേദനയുടെ മറ്റൊരു പേരാണ് ഡിസ്മനോറിയ. ഇത് സാധാരണയായി ആർത്തവത്തിന് മുമ്പോ ആർത്തവ സമയത്തോ സംഭവിക്കാറുണ്ട്.

ആർത്തവം

മാനസികാവസ്ഥയിലെ മാറ്റങ്ങൾ, തലവേദന, വയറു വേദന, ക്ഷീണം എന്നിവ പലപ്പോഴും ആർത്തവ വേദനയ്‌ക്കൊപ്പം ഉണ്ടാകാറുണ്ട്.

വേദന

എന്നാൽ ആർത്തവ വേദന സ്വാഭാവികമായി നിയന്ത്രിക്കാൻ കഴിയും. സ്ത്രീകൾ വേദന കുറയ്ക്കാൻ ചൂടുവെള്ളവും വേദനസംഹാരികളും  ഉപയോഗിക്കുന്നു.

വേദനസംഹാരി

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, വേദന എന്നിവ കുറയ്ക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത സംയുക്തമായി കാണുന്നു.

ബ്രോമെലൈൻ

വൈറ്റമിൻ സി, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. ഇവ രണ്ടും ആർത്തവസമയത്ത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു.

സമ്മർദ്ദം

പലർക്കും പല രീതികളിലാണ് വേദന അനുഭവപ്പെടുന്നത്. എന്നാൽ ഒരു പരിധിവരെ വേദനയെ പിടിച്ചുനിർത്താൻ പൈനാപ്പിളിന് സാധിക്കും.

പലർക്കും

ആർത്തവ വേദനയ്ക്ക് പൈനാപ്പിൾ കഴിക്കുന്നതിലൂടെ എളുപ്പത്തിൽ ആശ്വാസം ലഭിക്കും. ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

ആശ്വാസം