01 JUNE 2025

TV9 MALAYALAM

മുഖം മാത്രമല്ല ഇനി ചുണ്ടും തിളങ്ങും! ഈ മാസ്ക്  ഉപയോഗിക്കൂ

Image Courtesy: FREEPIK

മുഖത്തിൻ്റെ സൗന്ദര്യത്തിന് കഠിനപ്രയത്നം ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചുണ്ടിന് വേണ്ട പരിചരണം നൽകാറുണ്ടോ? ഇല്ല എന്നതാണ് സത്യം.

ചുണ്ടിന്

മുഖത്തോടൊപ്പം ചുണ്ടും തിളങ്ങേണ്ടത് പ്രധാനമാണ്. അതിനാൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില മാസ്കുകൾ ഏതെല്ലാമെന്ന് നോക്കാം.

മാസ്കുകൾ

ഒരു ടീസ്പൂൺ തേനും വെളിച്ചെണ്ണയും എടുത്ത് 15 സെക്കൻഡ് നേരം ചൂടാക്കി. തണുത്ത ശേഷം ഇവ എല്ലാ ദിവസവും പുരട്ടുക. ഇത് ചുണ്ടുകളിലെ ചുളിവുകൾ മാറ്റും.

തേനും വെളിച്ചെണ്ണയും

ചുണ്ടുകൾക്ക് പുതുമയും ജലാംശവും നൽകുന്നതിന് ഒരു ടീസ്പൂൺ തേനും 2 ടീസ്പൂൺ ഉടച്ച അവോക്കാഡോയും ചുണ്ടിൽ പുരട്ടിയാൽ മാറ്റം കാണാൻ കഴിയും.

തേനും അവോക്കാഡോയും

ചുണ്ടുകൾക്ക് പുതുമയും ജലാംശവും നൽകുന്നതിന് ഒരു ടീസ്പൂൺ തേനും 2 ടീസ്പൂൺ ഉടച്ച അവോക്കാഡോയും ചുണ്ടിൽ പുരട്ടിയാൽ മാറ്റം കാണാൻ കഴിയും.

തേനും അവോക്കാഡോയും

ചുണ്ടുകളിലെ മൃതകോശങ്ങളെ മാറ്റാൻ, തൈരും കിവിയും ചേർത്ത മിശ്രിതം പരീക്ഷിച്ചുനോക്കൂ, ഇത് പഴയ ചർമ്മം നീക്കി തിളക്കം നൽകുന്നു.

തൈരും കിവിയും

ഒരു ടീസ്പൂൺ തേനും 2 ടീസ്പൂൺ വെള്ളരിക്കയും ചേർത്ത് ചുണ്ടിൽ തേക്കുക. വെള്ളവും ആന്റിഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞ ഈ മിശ്രിതം ഏറ്റവും നല്ലതാണ്.

തേനും വെള്ളരിക്കയും

എക്‌സ്‌ഫോളിയേഷന് അനുയോജ്യമായ ഒരു സംയോജനമായ ഇവ. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ​ഗുണം നൽകുന്നു.

കറ്റാർ വാഴ പഞ്ചസാര

സ്വാഭാവിക പിങ്ക് നിറം ലഭിക്കാൻ, റോസ് ഇതളുകളും പാലും ചേർത്ത് തയ്യാറാക്കിയ പേസ്റ്റ് പുരട്ടി 15 മിനിറ്റ് വയ്ക്കണം. തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. 

റോസ് ഇതളും പാലും