01 JUNE 2025
Nithya V
Image Courtesy: Freepik
ധാരാളം പോഷകങ്ങൾ അടങ്ങിയ സമീകൃത ആഹാരമാണ് പാൽ. ഇവ പതിവായി കുടിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ പരിചയപ്പെട്ടാലോ...
പാൽ പതിവായി കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും മാനസിക ശാരീരിക ആരോഗ്യത്തിനും സഹായിക്കുന്നു.
പാലിലെ കൺജഗേറ്റഡ് ലിനോലെയിക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പാലിൽ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകൾക്ക് ബലം നൽകുന്നു. അതിനാൽ പാൽ പതിവായി കുടിക്കാവുന്നതാണ്.
പാൽ പതിവായി കുടിക്കുന്നത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
പാൽ കുടിക്കുന്നത് ആമാശയ പാളിയെ ശമിപ്പിക്കുകയും എരിവുള്ള ഭക്ഷണങ്ങൾക്ക് ശേഷമുള്ള അസ്വസ്ഥത തടയുകയും ചെയ്യും.
കൂടാതെ രാത്രി പാൽ കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ശരീരത്തെ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പാൽ പ്രോബയോട്ടിക്കുകളുടെയും മികച്ച ഉറവിടമാണ്. ഇവ ദഹനം എളുപ്പമാക്കുകയും ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.