21 JUNE 2025

SHIJI MK

Image Courtesy: Getty Images

മുട്ട  കഴിച്ചാല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് നികത്താനാകുമോ?

മികച്ച പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. മുട്ട കഴിക്കുന്നത് വഴി ശരീരത്തിലെ പ്രോട്ടീന്റെ കുറവ് പരിഹരിക്കാന്‍ നമുക്ക് സാധിക്കും. എത്ര മുട്ട കഴിക്കണമെന്ന് അറിയാമോ?

മുട്ട

ഇന്ന് പലരും വെയിലേല്‍ക്കുന്നത് കുറവാണ്. അതിനാല്‍ തന്നെ മനുഷ്യ ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ മുട്ട സഹായിക്കും.

വൈറ്റമിന്‍ ഡി

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആരോഗ്യകരമായവ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഭക്ഷണം

വൈറ്റമിന്‍ ഡിയുടെ കുറവ് നികത്താന്‍ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ? അതിന് എത്ര മുട്ടകള്‍ കഴിക്കണമെന്ന് നോക്കാം.

ദിവസവും

മുട്ടയുടെ മഞ്ഞക്കരുവിലാണ് വൈറ്റമിന്‍ ഡിയുള്ളത്. അതിനാല്‍ തന്നെ വെള്ള മാത്രം കഴിച്ചതുകൊണ്ട് കാര്യമില്ല. വെള്ള മാത്രമാണോ നിങ്ങള്‍ കഴിക്കാറുള്ളത്?

മഞ്ഞ

ദിവസവും രണ്ട് മുട്ട വീതം കഴിച്ചാല്‍ വൈറ്റമിന്‍ ഡി ലഭിക്കുമെങ്കിലും അതുകൊണ്ട് മാത്രം മതിയാകില്ല. അതിന് നിങ്ങള്‍ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

എന്നാല്‍

മുട്ട കഴിക്കുന്നതിനൊപ്പം തന്നെ വെയിലേല്‍ക്കാനും ശ്രദ്ധിക്കുക. അതിനോടൊപ്പം മത്സ്യം, പാല്‍, തൈര്, കൂണ്‍ എന്നിവയും കഴിക്കാന്‍ ശ്രദ്ധിക്കണം.

വെയില്‍