19 JUNE 2025

SHIJI MK

Image Courtesy: Getty Images

ഈ ഭക്ഷണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്തേ  കഴിക്കാവൂ

വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ നാം കഴിക്കാറുണ്ട്. എന്നാല്‍ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം മാത്രം കഴിക്കാവുന്ന ഭക്ഷണങ്ങള്‍ നോക്കാം.

ഭക്ഷണം

കഴിക്കുന്നതിന് മുമ്പ് മാമ്പഴം നന്നായി വെള്ളത്തില്‍ കുതിര്‍ക്കണം. ഇങ്ങനെ ചെയ്യുന്നത് മാമ്പഴത്തിലെ ചൂടിനെ കുറയ്ക്കാന്‍ സഹായിക്കും.

മാമ്പഴം

വെള്ളത്തിലിട്ട് കുതിര്‍ക്കാതെ ഓട്‌സ് കഴിക്കരുത്. വെള്ളത്തിലിടുമ്പോള്‍ അതിലെ സ്റ്റാര്‍ച്ചുകള്‍ ഇല്ലാതാകുന്നു. മാത്രമല്ല പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നു.

ഓട്‌സ്

അരി അല്‍പ സമയം വെള്ളത്തില്‍ കുതിര്‍ക്കുന്നത് പാചകം ചെയ്യുന്നത് എളുപ്പമാക്കുകയും സ്റ്റാര്‍ച്ചുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

അരി

രാത്രിയില്‍ സോയാബീന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കാം. ഇങ്ങനെ ചെയ്യുന്നത് അതിലെ ഫൈറ്റിക് ആസിഡ് കുറയ്ക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

സോയാബീന്‍

വെള്ളത്തില്‍ ബദാം കുതിര്‍ക്കുകയാണെങ്കില്‍ ഇത് ദഹനം എളുപ്പമാക്കുന്നു. പോഷകങ്ങള്‍ നന്നായി ലഭിക്കാനും നല്ലതാണ്.

ബദാം

ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ പോഷകങ്ങള്‍ നന്നായി ലഭിക്കും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

ഉണക്ക മുന്തിരി

ചിയ സീഡ് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാം. ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ വെള്ളത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

ചിയ സീഡ്