19 JUNE 2025

SHIJI MK

Image Courtesy: Getty Images

ദിവസവും മാതളം കഴിച്ചാല്‍ എന്താണ് ഗുണം?

മാതളം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ദിവസവും കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം.

മാതളം

മാതളത്തില്‍ വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ആന്റി ഓക്‌സിഡന്റുകള്‍

മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും മാതളം നിങ്ങളെ സഹായിക്കുന്നു.

ഹൃദയം

മാതളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം

വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, ആന്റി വൈറല്‍, ബാക്ടീരിയല്‍ ഗുണങ്ങളും മാതളത്തിലുണ്ട്.

രോഗ പ്രതിരോധശേഷി

ദിവസവും മാതളം കഴിക്കുന്നത് വഴി രക്തയോട്ടം മെച്ചപ്പെടുത്താന്‍ സാധിക്കും. മാത്രമല്ല തലച്ചോറിന്റെ ആരോഗ്യവും മാതളം സംരക്ഷിക്കും.

തലച്ചോര്‍

നാരുകള്‍ അടങ്ങിയതും കലോറി വളരെ കുറഞ്ഞതുമായ മാതളം വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ശരീരഭാരം

മാതളത്തില്‍ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതിനാല്‍ കൊളാജന്‍ ഉത്പാദനത്തിനും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ചര്‍മം