01 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
ഒരുനേരമെങ്കിലും ചോറ് കഴിക്കാതെ നമുക്ക് ജീവിക്കാൻ സാധിക്കില്ല. എന്നാൽ ചോറ് കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ എന്ന ആശങ്കയുമുണ്ട്.
നമുക്ക് ചുറ്റുമുള്ള ആളുകളിൽ പത്തിൽ ഏഴ് പേർക്കെങ്കിലും പ്രമേഹമുള്ളവരാണ്. ജീവിതശൈലി തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ചോറ് ദഹിക്കുമ്പോൾ ഗ്ലൂക്കോസ് ആയി മാറുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു. അങ്ങനെ അത് നിയന്ത്രിക്കാൻ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു.
ചോറിൻ്റെ അളവ് വർദ്ധിക്കുന്നയനുസരിച്ച് ഇൻസുലിൻ്റെ പ്രവർത്തനവും കൂടുന്നു. അങ്ങനെ ബീറ്റകോശങ്ങൾ ഇൻസുലിൻ്റെ ഉൽപ്പാദനം കുറയ്ക്കുന്നു.
ശരീരത്തിൽ ഇൻസുലിൻറെ ഉൽപ്പാദനം കുറയുമ്പോൾ പ്രമേഹത്തിന് കാരണമാകുന്നു. കൂടാതെ ചോറ് കൂടുതലുണ്ടാൽ അത് അമിതവണ്ണത്തിനും കാരണമാകും.
അതിനാൽ ദിവസം ഒരു നേരം മാത്രം ചോറുണ്ണാൻ ശ്രമിക്കുക. ചോറിൻറെ അളവ് കുറച്ച് കറികൾ കൂടുതലായി ഉപയോഗിക്കുക.
ഒരു പ്ലേറ്റിൻറെ നാലിൽ ഒരു ഭാഗം മാത്രം ചോറ് എടുത്ത്, ബാക്കി കറികൾ നിറയ്ക്കുക. അതിൽ പ്രോട്ടീനും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.
തവിടുള്ള അരി ഉപയോഗിക്കുക. തവിടിൽ നാരുകൾ, ചില വിറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചോറ് സാവധാനം ദഹിക്കുന്നു.