01 November 2025
Sarika KP
Pic Credit: Unsplash
അടുക്കളയിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണ് സവാള. മിക്ക കറികൾക്കൊപ്പം ചേർക്കുന്ന ഇവ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
എന്നാൽ സവാള അരിയുമ്പോൾ കണ്ണ് നിറയുന്നത് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇതിനു പ്രധാന കാരണം ചില രാസവസ്തുക്കളാണ്.
കണ്ണീരൊഴുക്കാതെ എങ്ങനെ സവാള അരിയാമെന്ന പ്രശ്നത്തിന് ലളിതവും പ്രായോഗികവുമായ ചില വഴികളുണ്ട്. അത് എന്തൊക്കെ?
അൽപം വെള്ളത്തിൽ വിനാഗിരി കലർത്ത് കുറച്ച് ഉപ്പ് ചേർക്കാം. അതിലേയ്ക്ക് രണ്ടായി മുറിച്ച സവാള ഇടാം. 10 മിനിറ്റ് കഴിഞ്ഞ് അരിയാം.
കട്ടിങ് ബോർഡിൽ വച്ചാണ് സവാള അരിയുന്നതെങ്കിൽ അതിൽ അൽപം വിനാഗിരി പുരട്ടിയതിനു ശേഷം ഉപയോഗിക്കുമ്പോൾ കണ്ണ് എരിയില്ല.
സവാള ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കാം. ഇത് സവാളയിലെ കണ്ണിന് എരിച്ചിലുണ്ടാക്കുന്ന എൻസൈമിനെ പ്രവർത്തന രഹിതമാക്കും.
തൊലി കളഞ്ഞെടുത്ത സാവള രണ്ടായി മുറിച്ച് വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷ 10 മിനിറ്റ് കഴിഞ്ഞ് ഒരു തുള്ളി കണ്ണീരില്ലാതെ സവാള അരിയാം .
സാവള തൊലി കളഞ്ഞ് രണ്ടായി മുറിച്ച് ഒരു ബൗളിൽ കുറച്ച് ഐസ്ക്യൂബ് ഇട്ട് ഇതിലേയ്ക്ക് ചേർക്കാം. 20 മിനിറ്റു കഴിഞ്ഞ് അരിയാം.