27 October 2025
Sarika KP
Pic Credit: Getty Images
ഇന്ത്യൻ അടുക്കളകളിൽ പെതുവെ കാണാപ്പെടുന്ന ഒന്നാണ് പനീര്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥമായതിനാല്‍ ആവശ്യക്കാരേറെയാണ്.
പാക്കറ്റുകളിലാക്കി വില്‍ക്കുന്ന പനീറിന്റെ വ്യാജനും സുലഭമാണ്. ഇതോടടെ നല്ലതേത്, വ്യാജനേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്.
ശുദ്ധമായ പാലിന് പകരം വിലകുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
യഥാര്‍ഥ പനീറിന്റെ ഘടനയും രൂപവും കിട്ടാൻ വേണ്ടി വെജിറ്റബിള്‍ ഓയിലുകള്‍, അന്നജം, കട്ടപിടിക്കുന്ന വസ്തുക്കള്‍, പാല്‍പ്പൊടി എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്.
യഥാര്‍ഥ പനീര്‍ മൃദുവും എന്നാല്‍ ഉറപ്പുള്ളതുമാണ്, അതേസമയം വ്യാജ പനീര്‍ റബ്ബര്‍ പോലെയും, അമിതമായി മിനുസമുള്ളതായും അനുഭവപ്പെടാം.
യഥാര്‍ഥ പനീറിന് നേരിയ പാലിന്റെ മണവും രുചിയുമുണ്ട്. ശക്തമായ എണ്ണയുടെയോ കൃത്രിമ ഗന്ധമോ മായം ചേര്‍ത്തതിന്റെ സൂചനയാകാം.
ഒരു ചെറിയ കഷ്ണം ചൂടുവെള്ളത്തില്‍ ഇടുക. വ്യാജ പനീര്‍ അലിഞ്ഞുപോവുകയോ വെള്ളത്തിന് മുകളില്‍ എണ്ണപ്പാട ഉണ്ടാക്കുകയോ ചെയ്യാം.
ചെറുതായി ചൂടാക്കുമ്പോള്‍, യഥാര്‍ഥ പനീര്‍ പാലിന്റെ മണം നല്‍കുന്നു. വ്യാജ പനീര്‍ പലപ്പോഴും പ്ലാസ്റ്റിക്കിന്റെ ഗന്ധം പുറപ്പെടുവിക്കുന്നു.