ദിവസവും ബ്രെഡും ഓംലറ്റും  കഴിക്കുന്നത് നല്ലതാണോ?

30 October 2025

Sarika KP

Pic Credit: Unsplash

ഇന്ന് മിക്കവരും പ്രഭാത ഭക്ഷണമായി കഴിക്കുന്ന ഒന്നാണ് ബ്രെഡും ഓംലറ്റും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണോ?

ബ്രെഡും ഓംലറ്റും

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓംലറ്റ്. ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി എന്നിവയും ഇതിലുണ്ട്.

ഓംലറ്റ്

ബ്രെഡ് ഓംലറ്റും പ്രഭാതഭക്ഷണമായി കഴിക്കുന്നതു ഊർജം നിലനിർത്താനും ഉച്ച വരെ വിശപ്പ് കുറയ്ക്കാനും സഹായിക്കും.

ഊർജം നിലനിർത്തും

ബ്രെഡും ഓംലറ്റും ചേരുമ്പോൾ മാക്രോന്യൂട്രിയന്റുകൾ, പ്രോട്ടീൻ, കാർബ്സ്, കൊഴുപ്പ് തുടങ്ങി ശരീരത്തിനാവശ്യമായതെല്ലാം ലഭിക്കുന്നു.

ശരീരത്തിനാവശ്യമായത്

എന്നാൽ ഏതു തരത്തിലുള്ള ബ്രെഡ് ആണ് എടുക്കുന്നത് എന്നതും പ്രധാനമാണ്. മൾട്ടി ഗ്രെയ്ൻ ബ്രഡിൽ നാരുകൾ ധാരാളം അടങ്ങിയതാണ്.

മൾട്ടി ഗ്രെയ്ൻ ബ്രെഡ്

എന്നാൽ വൈറ്റ് ബ്രെഡ് മൈദ കൊണ്ടുണ്ടാക്കുന്നതാണ്. ഇതിൽ നാരുകൾ ഇല്ല എന്നു മാത്രമല്ല പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. 

വൈറ്റ് ബ്രെഡ്

ഇതേപോലെ ഓംലറ്റ് ഉണ്ടാക്കാൻ വേണ്ടി വളരെ കൂടിയ അളവിൽ എണ്ണയും ബട്ടറും ചേർക്കുന്നത് അനാരോഗ്യകരമാണ്.

അനാരോഗ്യം

ബ്രെഡും ഓംലറ്റും ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണമാണ്. എന്നാൽ ശരിയായത് തെരഞ്ഞെടുക്കുകയും ശരിയായ ചേരുവകൾ ചേർത്ത് കഴിക്കുകയും വേണം.

ആരോഗ്യകരം