26 JULY 2025

TV9 MALAYALAM

ശരീരം മെലിയാന്‍ സപ്പോട്ട ഷേക്ക് കുടിക്കാം

 Image Courtesy: Unsplash 

Can Sapota Shake Help with Weight Loss? check the health benefits

സപ്പോട്ട ഒരു സീസണല്‍ ഫ്രൂട്ടാണ്. നല്ല മധുരമുള്ള ഈ പഴം ധാരാളം ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? 

സപ്പോട്ട

എന്നാല്‍ ഇതിന്റെ രുചി ചിലര്‍ക്ക് ഇഷ്ടമാകാറില്ല. എങ്കിലും ആരും ഇത് കഴിക്കാതിരിക്കാറില്ല. ഷേക്ക് അടിച്ചും അല്ലാതെയുമെല്ലാം എല്ലാവരും സപ്പോട്ട കഴിക്കുന്നു. 

രുചി

സപ്പോട്ടയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. 

ബിപി

സപ്പോട്ടയില്‍ വലിയ അളവില്‍ തന്നെ ഫൈബര്‍ ഉള്ളതിനാല്‍ ദഹന പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം തന്നെ. അതിനാല്‍ ആരും കഴിക്കാന്‍ മടിക്കേണ്ടാ. 

ഫൈബര്‍

ശരീരഭാരം ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഈ പഴം തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.

ശരീരഭാരം

നിങ്ങള്‍ക്ക് ക്ഷീണമോ അലസതയോ തോന്നുന്ന സമയത്ത് സപ്പോട്ട കഴിച്ച് നോക്കൂ, ഉന്മേഷം തോന്നും. മാത്രമല്ല സപ്പോട്ടയിലുള്ള ചെമ്പ് എല്ലുകള്‍ക്ക് നല്ലതാണ്. 

ക്ഷീണം

വൈറ്റമിന്‍ ഇ, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുള്ള സപ്പോട്ട ചര്‍മ്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു. നിങ്ങളുടെ സൗന്ദര്യവും വര്‍ധിക്കും

ചര്‍മ്മം

ഷേക്കായും നേരിട്ടും ലഘുഭക്ഷണമായും സപ്പോട്ട കഴിക്കാം.

കഴിക്കാം