25 JULY 2025

TV9 MALAYALAM

ഡെങ്കിപ്പനിയിൽ നിന്ന് രക്ഷപ്പെടാം! മുൻകരുതലുകൾ എന്തെല്ലാം.

 Image Courtesy: Getty Images 

മഴക്കാലമായാൽ നാട്ടിലെങ്ങും പകർച്ചവ്യാധികളുടെ സമയമാണ്. അതിലൊന്നാണ് ഡെങ്കിപ്പനി. അതിനാൽ കരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഡെങ്കിപ്പനി

പാത്രങ്ങൾ, കലങ്ങൾ, കൂളറുകൾ, ടയറുകൾ, കൊതുകുകൾ വളരാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങൾ എന്നിവയിൽ നിന്ന് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.

വെള്ളം കെട്ടിക്കിടക്കരുത്

ജനലുകളിലും വാതിലുകളിലും കൊതുകുവലകൾ ഉപയോഗിക്കുക. കൂടാതെ, ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.

വസ്ത്രങ്ങൾ

ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങൾ എന്നിവയിലെ വെള്ളം ഒന്നിടവിട്ട് ദിവസം മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കുക.

ശുചിത്വം

കൊതുകിന്റെ ലാർവകളെ നിയന്ത്രിക്കാൻ ഗപ്പി പോലുള്ള ലാർവകളെ തിന്നുന്ന മത്സ്യങ്ങളെ അലങ്കാരമായി വളർത്തിയെടുക്കുക.

ഗപ്പി

ഈഡിസ് കൊതുകുകൾ ശുദ്ധവും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിലാണ് പ്രജനനം നടത്തുന്നത്. ഇവ മഴക്കാലത്ത് കൂടുതൽ അപകടകാരികളായി മാറുന്നു.

അപകടകരം

ഡെങ്കിപ്പനിയെ തുടർന്ന് രക്തത്തിലെ പ്ലേറ്റലെറ്റുകളുടെ എണ്ണം അമിതമായി കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് കാരണമാകും.

പ്ലേറ്റലെറ്റുകൾ

ഡെങ്കി ഹെമറാജിക് പനി ഏറ്റവും ഗുരുതരമാണ്. ഇത് ചിലപ്പോൾ ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും കാരണമാകുന്ന ​ഗുരുതര പ്രശ്നമാണ്.

ഹെമറാജിക്

പ്രായമായവരും കുട്ടികളും രോഗപ്രതിരോധ ശേഷി ദുർബലമായവരിലുമാണ് അപകട സാധ്യത കൂടുതലാണ്.  

രോഗപ്രതിരോധ ശേഷി