24 April 2026
SHIJI MK
Image Credit: Getty Images
പാമ്പിന് കയറാന്‍ അങ്ങനെ പ്രത്യേക സൗകര്യങ്ങളൊന്നും നമ്മള്‍ വീട്ടില്‍ ചെയ്ത് കൊടുക്കേണ്ടതില്ല. വീട്ടിലെത്തുന്ന പാമ്പ് അതിന് സൗകര്യപ്രദമെന്ന് തോന്നുന്ന സ്ഥലത്ത് താമസമാക്കും.
പാമ്പ് കയറില്ലെന്ന് നമ്മള്‍ കരുതുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ഗ്യാസ് കുറ്റി. എന്നാല്‍ പാമ്പിന് വേഗത്തിലൊളിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്ന് തന്നെയാണ് ഇത്.
പാമ്പുകള്‍ പൊതുവേ ഇരുണ്ടതും തണുത്തുമായ സ്ഥലങ്ങളില്‍ താമസിക്കുക. ഗ്യാസ് കുറ്റിക്കടിയില്‍ ഈ പറഞ്ഞ രണ്ടുമുണ്ട്. അതിനാല്‍ തന്നെ വളരെ സുരക്ഷിതമായി അവയ്ക്ക് താമസിക്കാനാകും.
പാമ്പുകള്‍ പൊതുവേ ഇരുണ്ടതും തണുത്തുമായ സ്ഥലങ്ങളില്‍ താമസിക്കുക. ഗ്യാസ് കുറ്റിക്കടിയില്‍ ഈ പറഞ്ഞ രണ്ടുമുണ്ട്. അതിനാല്‍ തന്നെ വളരെ സുരക്ഷിതമായി അവയ്ക്ക് താമസിക്കാനാകും.
മഴക്കാലത്തും ചൂടുകാലത്തുമാണ് ഇവ കൂടുതലായി ഇത്തരം ഇടങ്ങളിലേക്ക് എത്തുന്നത്. വീടിന് സമീപം പുല്ലും കാടും ഉണ്ടായാല്‍ പാമ്പ് വരുന്നത് കൂടും. മാലിന്യങ്ങളും പഴയ സാധനങ്ങളും പ്രശ്‌നമാണ്.
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധി വരെ പാമ്പുകള്‍ വീടിനുള്ളിലേക്ക് എത്തുന്നത് തടയാനാകും. വീടിന് ചുറ്റുമുള്ള മാലിന്യങ്ങളും പുല്ലും കാടുമെല്ലാം വെട്ടിമാറ്റാം.
വീടിനുള്ളിലുള്ള ഇരുണ്ട ഭാഗങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തും. എല്ലായിടത്തും നന്നായി വെളിച്ചമെത്തുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കാം. ഇരുണ്ട സ്ഥലങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.
പാമ്പിനെ കണ്ടുകഴിഞ്ഞാല്‍ അവയെ കൊല്ലാനോ ഉപദ്രവിക്കാനോ ശ്രമിക്കരുത്. ഉടന്‍ തന്നെ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ടീമിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.