3 July 2025
TV9 MALAYALAM
Image Courtesy: Getty
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
ചെങ്കണ്ണ് വന്നാല്‍ ഒരിക്കലും സ്വയംചികിത്സ അരുത്. നേത്രരോഗ വിദഗ്ധന്‍ നിര്‍ദ്ദേശിക്കുന്ന മരുന്നാണ് ഉപയോഗിക്കേണ്ടത്
രോഗിയുടെ കണ്ണിലേക്ക് നോക്കിയാല്‍ ചെങ്കണ്ണ് പകരുമെന്നത് മിഥ്യാധാരണയാണ്. എന്നാല്‍ അടുത്തിടപഴകുന്നത് ചെങ്കണ്ണ് പകരാന്‍ കാരണമാകും
കണ്ണില്‍ ചൊറിച്ചില്‍, അസ്വസ്ഥത, ചുവപ്പുനിറം, പീളകെട്ടുക, കണ്‍പോളകളില്‍ വീക്കം, കരടുപോയതുപോലെ തോന്നല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍
ചെങ്കണ്ണ് ബാധിച്ചാല്‍ അനാവശ്യമായി കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കളില്‍ അണുസാന്നിധ്യം ഉണ്ടാകുമെന്നും ഓര്‍ക്കുക
ചെങ്കണ്ണ് ബാധിച്ചാല്‍ വീട്ടില്‍ തന്നെ വിശ്രമിക്കുക. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കുക. സാധാരണ ഒരാഴ്ച കൊണ്ട് ഇത് മാറും.
വ്യക്തിശുചിത്വം പാലിക്കണം. രോഗം ബാധിച്ചയാളുമായി ശാരീരിക അകലം പാലിക്കണം. രോഗം ബാധിച്ചാല്‍ കണ്ണിന് ആയാസകരമാകുന്നത് ചെയ്യാതിരിക്കുക
നേത്രരോഗ വിദഗ്ധന്റെ ഉപദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കുക. വിവിധ പബ്ലിക് ഡൊമെയ്‌നില്‍ നിന്നു ശേഖരിച്ച വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.