2 July 2025
TV9 MALAYALAM
Image Courtesy: Getty Images
പാവയ്ക്കയുടെ കയ്പ് കാരണം അവയെ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ്. എന്നാൽ അവയുടെ ആരോഗ്യഗുണങ്ങൾ ഏറെ വലുതാണ്.
വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയ ധാപാളം പോഷകങ്ങൾ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും 'ആന്‍റി ഇൻഫ്ലമേറ്ററി' ഗുണങ്ങളും രോഗപ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും.
കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്തുന്നു.
പാവയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ ഏറെ ഗുണകരമാണ്.
കൂടാതെ പ്രമേഹരോഗികൾക്കും പാവയ്ക്ക ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും.
പാവയ്ക്കയില്‍ കലോറി കുറവാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.