02 July 2025
NANDHA DAS
Image Courtesy: Freepik
കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെങ്കിലും, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല.
രാവിലെ തന്നെ കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ഇത് ദഹനപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
രാവിലെ തന്നെ കാപ്പി കുടിക്കുന്നത് സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഉത്കണ്ഠ വർധിക്കാൻ കാരണമാകുന്നു.
അതിരാവിലെ തന്നെ കാപ്പി കുടിക്കുന്നത് വയറ്റിലെ ഹാനികരമായ ആസിഡന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ വർദ്ധിപ്പിക്കുകയും, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യാം.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വയറ്റിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
കാപ്പി പല്ലിൽ കറയുണ്ടാക്കുന്നു. വെള്ളത്തിൽ വിഘടിക്കുന്ന പോളിഫെനോളിന്റെ രൂപമായ ടാന്നിൻസ് എന്ന സംയുക്തമാണ് ഇതിന് കാരണം.