31 March 2026
Aswathy Balachandran
Image Courtesy: Getty
ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ ബ്രൊക്കോളി പച്ചയ്ക്ക് സാലഡുകളിൽ ചേർത്ത് അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
ബ്രൊക്കോളിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് രോഗികളിൽ കണ്ടുവരുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
ബ്രൊക്കോളി പച്ചയ്ക്ക് കഴിക്കുന്നതിനേക്കാൾ ആവിയിൽ പുഴുങ്ങുകയോ നന്നായി വേവിക്കുകയോ ചെയ്താൽ അതിലെ ഗോയിട്രോജനുകളുടെ അളവ് ഗണ്യമായി കുറയുന്നു.
ബ്രൊക്കോളി പോലുള്ളവ ശരീരത്തിലെ അയഡിൻ ആഗിരണം തടസ്സപ്പെടുത്തും. എന്നാൽ വേവിച്ചു കഴിക്കുന്നത് ഈ പ്രശ്നം ഒഴിവാക്കും.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മിതമായ അളവിൽ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദോഷകരമായി ബാധിക്കില്ല.
തൈറോയ്ഡ് മരുന്ന് കഴിച്ചയുടൻ ബ്രൊക്കോളി അടങ്ങിയ ഭക്ഷണം കഴിക്കരുത്. കുറഞ്ഞത് 1 മണിക്കൂർ എങ്കിലും ഇടവേള നൽകണം.
നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് അയഡിൻ ഉണ്ടെങ്കിൽ ബ്രൊക്കോളി കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ല.
ഓരോ വ്യക്തിയുടെയും ഹോർമോൺ നില വ്യത്യസ്തമായതിനാൽ, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടണം