28 MAR 2026

NEETHU VIJAYAN

പഴുത്ത മാങ്ങയുണ്ടോ?  5 മിനിറ്റിൽ മാംഗോ ഫ്രൂട്ടി വീട്ടിൽ തയ്യാറാക്കാം

 Image Courtesy: Getty Images

ഇപ്പോൾ എവിടെ നോക്കിയാലും മാമ്പഴത്തിൻ്റെ കാലമാണ്. മാമ്പഴം ജ്യൂസടിക്കുന്നതിന് പകരം ഒരു കിടിലൻ മാംഗോ ഫ്രൂട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം.

മാമ്പഴം

പ്രിസർവേറ്റീവ്സും കൃത്രിമ നിറങ്ങളും ചേർത്താണ് കടകളിൽ മാം​ഗോ ഫ്രൂട്ടി വിൽക്കുന്നത്. എന്നാൽ 5 മിനിറ്റിൽ ഒരു ഹെൽത്തി മാംഗോ ഫ്രൂട്ടി നമുക്ക് ഉണ്ടാക്കാം.

ഫ്രൂട്ടി

പഴുത്ത മാങ്ങ - 2 എണ്ണം, പച്ചമാങ്ങ - 1 ചെറിയ കഷ്ണം, പഞ്ചസാര - അര കപ്പ്, വെള്ളം - ആവശ്യത്തിന് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ.

ചേരുവകൾ

പഴുത്ത മാങ്ങയും പച്ചമാങ്ങയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. കട്ടകൾ ഉണ്ടാകരുത്.

മാങ്ങ അരയ്ക്കാം

അരച്ചെടുത്ത മാമ്പഴം പഞ്ചസാരയും ചേർത്ത് ഒരു പാനിലേക്ക് മാറ്റി അല്പം വെള്ളം ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. മിശ്രിതം തിളക്കുന്ന പാകമാകുമ്പോൾ തീ ഓഫാക്കാം.

തിളപ്പിക്കാം

തയ്യാറാക്കിയ മിശ്രിതം ചൂടാറിയ ശേഷം അരിപ്പ ഉപയോഗിച്ച് ‌അരിച്ചെടുക്കുക. നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം ചേർക്കാം. ഇത് കടയിൽ കിട്ടുന്ന ഫ്രൂട്ടിയുടെ ടെക്സ്ചർ നൽകും.

‌അരിച്ചെടുക്കുക

ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചാൽ വേനലിൽ ഇടയ്ക്കിടെ കുടിക്കാൻ വളരെ നല്ലതാണ്. 

തണുപ്പിക്കാം