27 March 2026

Nithya V

ആരോഗ്യത്തിന് ഗുണകരം, പാഷൻ ഫ്രൂട്ട് ഇങ്ങനെ കഴിക്കൂ

Image Credit: Getty Images

നമ്മുടെ നാട്ടിലെ തൊടികളിലും പറമ്പുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. രുചിയോടൊപ്പം തന്നെ ആരോ​ഗ്യത്തിനും ഇവ നല്ലതാണ്.

പാഷൻ ഫ്രൂട്ട്

വിറ്റാമിൻ സി ധാരളം അടങ്ങിയിട്ടുള്ള പാഷൻ ഫ്രൂട്ട് ഹീമോ​ഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും രോ​ഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.

പ്രതിരോധശേഷി

കൂടാതെ, കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും നിങ്ങളുടെ ചർമ്മസംരക്ഷണത്തിനുമെല്ലാം പാഷൻ ഫ്രൂട്ട് കഴിക്കുന്നത് സഹായിക്കും.

ചഡമ്മസംരക്ഷണം

മിക്സി ഒന്നും ഇല്ലാതെ തന്നെ പാഷൻ ഫ്രൂട്ട് ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. എങ്ങനെയെന്ന് നോക്കിയാലോ....

പാഷൻ ഫ്രൂട്ട് ജ്യൂസ്

ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.

പഞ്ചസാര

ഇതിലേക്ക് നാരങ്ങനീര് ചേർത്ത് വീണ്ടും നന്നായി ഇളക്കുക. പാഷൻ ഫ്രൂട്ട് മുറിച്ച് പൾപ്പ് നേരിട്ട്  വെള്ളത്തിലേക്ക് ചേർക്കുക.

പൾപ്പ്

നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് കൂടി ചേർത്താൽ രുചികരമായ പാഷൻ ഫ്രൂട്ട് ജ്യൂസ് തയ്യാർ.

റെഡി

വേനൽക്കാലത്തെ ഈ കൊടുംചൂടിൽ ഈ ജ്യൂസ് ഏറെ ഉപകാരിയാണ്. ദാഹവും ക്ഷീണവും മാറുകയും ചെയ്യും ആരോ​ഗ്യം സംരക്ഷിക്കാനും സാധിക്കും.

ദാഹമകറ്റാം