18 October 2026
Jayadevan A M
Image Courtesy: Getty Images
നെല്ലിക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. രാവിലെ നെല്ലിക്ക വെറുംവയറ്റില് കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന് സഹായിക്കുന്നു
നാരിന്റെ മികച്ച ഉറവിടമായതിനാൽ വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കാനും മലബന്ധം തടയാനും സഹായിക്കും
നെല്ലിക്കയില് ആന്റി ഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. നെല്ലിക്ക കഴിക്കുന്നത് ചര്മ്മാരോഗ്യത്തിനും, മുടി സംരക്ഷണത്തിനും നല്ലത്
പ്രമേഹ രോഗികള്ക്കും നെല്ലിക്ക നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് നെല്ലിക്ക സഹായിക്കും
കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും, ശരീരത്തിലെ ടോക്സിനുകള് പുറന്തള്ളാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്
അമിതമായ അസിഡിറ്റിയോ ഗ്യാസ്ട്രൈറ്റിസോ ഉള്ളവർ നെല്ലിക്ക വെറും വയറ്റിൽ കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടേക്കാം
പൊതുവായ വിവരങ്ങള് പ്രകാരം തയ്യാറാക്കിയ ഈ വെബ്സ്റ്റോറി പ്രൊഫഷണല് വൈദ്യോപദേശത്തിന് പകരമല്ല. ഇതിലെ വാദങ്ങള് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല