20 November 2026
Nithya V
Image Credit:: Getty Images,Unsplash
ഇന്ത്യയിൽ ഭാര്യയുടെ പേരിൽ സ്വർണം വാങ്ങുന്നതും സമ്മാനമായി നൽകുന്നതും തികച്ചും നിയമപരമാണ്.
എന്നാൽ, ബില്ലിൽ ഭാര്യയുടെ പേര് മാത്രമുള്ളതുകൊണ്ട് പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാകില്ല.
എന്നാൽ, സ്വർണം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാതിരുന്നാൽ പ്രശ്നമാണ്.
കൂടാതെ, പിന്നീട് വിൽക്കുമ്പോൾ നികുതി നിയമങ്ങൾ പാലിക്കാതിരുന്നാലും നിയമനടപടികളിലേക്ക് കടന്നേക്കാം.
ആദായനികുതി വകുപ്പ് പ്രധാനമായും പരിശോധിക്കുന്നത് ആരാണ് പണം മുടക്കിയത്, പണം എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടത്
സ്വർണത്തിൽ നിന്നുള്ള വരുമാനം ആർക്കാണ് ലഭിക്കുന്നത് എന്നീ കാര്യങ്ങളാണ്.
പണം മുടക്കുന്നത് ഭർത്താവാണെങ്കിൽ നെറ്റ് ബാങ്കിംഗ്, അക്കൗണ്ട് ട്രാൻസ്ഫർ അല്ലെങ്കിൽ ചെക്ക് വഴി പണമടയ്ക്കുന്നതാണ് സുരക്ഷിതം.
വലിയ തുകകൾ നേരിട്ട് പണമായി നൽകുന്നത് ഒഴിവാക്കുക. 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള പണമിടപാടുകൾക്ക് നിയന്ത്രണങ്ങളുണ്ട്.