20 NOV 2026

NEETHU VIJAYAN

കറുവപ്പട്ട വെള്ളം കുടിക്കേണ്ടത് രാവിലെയോ രാത്രിയോ?

Image Courtesy: Unsplash

ഔഷധഗുണങ്ങളുടെ കലവറയാണ് കറുവപ്പട്ട. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

കറുവപ്പട്ട

എന്നാൽ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണോ അതോ രാത്രി ഉറങ്ങുന്നതിന് മുൻപ് കുടിക്കുന്നതാണോ കൂടുതൽ നല്ലത് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.

എപ്പോൾ? 

കറുവപ്പട്ട വെള്ളം രാവിലെ കുടിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുകയും ചെയ്യും.

ശരീരഭാരം

ദിവസം മുഴുവൻ അമിതമായി വിശപ്പ് തോന്നുന്നതും മധുരത്തോടുള്ള അമിതമായ തോന്നലും കുറയ്ക്കാൻ കറുവപ്പട്ട വെള്ളം രാവിലെ കുടിക്കുന്നതാണ് ഉത്തമമം.

വിശപ്പിന്

രാത്രി മുഴുവൻ വിശ്രമത്തിലായിരുന്ന ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും രാവിലെ കുടിക്കുന്നത് നല്ലതാണ്.

ദഹനത്തിന്

രാത്രിയിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും, രാവിലെ ഉണരുമ്പോഴുള്ള ഫാസ്റ്റിംഗ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.

രാത്രിയിൽ

കറുവപ്പട്ടയ്ക്ക് പേശികളെ അയവുള്ളതാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും കഴിവുണ്ട്. ഇത് സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.

നല്ല ഉറക്കം

അത്താഴം വേഗത്തിൽ ദഹിക്കാനും വയർ വീർക്കുന്നത് ഒഴിവാക്കാനും രാത്രിയിൽ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 

ദഹനം