19 November 2026
ASHLI C
PHOTO CREDIT: SOCIAL MEDIA
ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ഏകാദശി വ്രതമാണ് ഗുരുവായൂർ ഏകാദശി.
ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ചു നൽകിയതും മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച സമർപ്പിച്ചതും ഈ പുണ്യ ദിനത്തിലാണ്.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമാണ് വൃശ്ചിക മാസത്തിലെ ഏകാദശി ആചരിക്കുന്നത്.
ഈ വ്രതം അനുഷ്ഠിക്കുന്നത് സകല പാപങ്ങളും അകറ്റി മോക്ഷം നൽകുമെന്നാണ് വിശ്വാസം.
ഏകാദശി ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു മന്ത്രമായ" ഓം നമോ ഭഗവതേ വാസുദേവായ" എന്ന് ജപിക്കുക.
മനസമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ "ഓം നമോ നാരായണായ" എന്ന മന്ത്രം ജപിക്കുക.
" കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന, കൃഷ്ണ ഗോവിന്ദ നാരായണ ഹരേ", എന്ന മന്ത്രം നിരന്തരം ജപിക്കാവുന്നതാണ്.
"ഓം നാരായണായ വിദ്മഹേ വാസുദേവായ ഭീമഹി തന്നോ വിഷ്ണു പ്രചോദയാത്" എന്ന മന്ത്രം ദോഷങ്ങൾ അകറ്റാൻ ജപിക്കുക.