29 July 2026
NEETHU VIJAYAN
Image Courtesy: Getty Images
ചിക്കൻ കറിയും അതിൻ്റെ പല വിഭവങ്ങളും ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ ചിക്കൻ വേവിക്കുമ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകളുണ്ട്.
ചിക്കൻ്റെ എല്ലാ ഭാഗവും ഒരുമിച്ചിട്ടാണ് നമ്മൾ വേവിക്കുന്നത്. എന്നാൽ ഇത് ശരിക്കും ശരിയായ രീതിയാണോ. ചിക്കന്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ.
ചിക്കന്റെ എല്ലാ ഭാഗങ്ങൾക്കും ഒരേ വേവല്ല എന്നതാണ് നിങ്ങൾ ആദ്യം അറിയേണ്ടത്. ബ്രെസ്റ്റ് പീസിനും ലെഗ് പീസിനും പാചക സമയം വേറെവേറെയാണ്.
ഒന്നിച്ച് വേവിക്കുമ്പോൾ ലെഗ് പീസ് വേവും മുൻപേ ബ്രെസ്റ്റ് പീസ് വെന്ത് പോകുന്നു.ലെഗ് പീസ് വേഗാൻ കാത്താൽ ബ്രെസ്റ്റ് പീസ് കൂടുതൽ വെന്ത് ഉടഞ്ഞുപോകാം.
ലെഗ്, കാലിൻ്റെ തൊട ഭാഗങ്ങൾക്ക് വേവ് കൂടുതലാണ്. അതിനാൽ കറി വെയ്ക്കുമ്പോൾ ഇവ ആദ്യം ചേർത്ത് വേവിക്കാൻ ശ്രമിക്കണം.
ബ്രെസ്റ്റ് പീസുകൾ പാചകത്തിന്റെ അവസാന ഘട്ടത്തിൽ ചേർക്കുക. ഇത് ഇറച്ചി ജ്യൂസിയായും മൃദുവായും നിലനിർത്താൻ സഹായിക്കുന്നു. കറിക്ക് രുചിയും കൂടും.
ഒന്നിച്ച് വേവിക്കുന്നതാണ് നിങ്ങൾക്ക് എളുപ്പമെങ്കിൽ ബ്രെസ്റ്റ് പീസുകൾ വലിയ കഷണങ്ങളായും ലെഗ് പീസുകളിൽ ചെറിയ വരകൾ ഇട്ടും പാചകം ചെയ്യുക.