26 July 2026

ASHLI C

തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?

Image Credit: Getty  Images

ഫ്രിഡ്ജിൽ വെച്ചിട്ടും പലപ്പോഴും തക്കാളി പെട്ടെന്ന് കേടാവുകയോ അല്ലെങ്കിൽ പഴുത്തു പോവുകയോ ചെയ്യാറുണ്ട്. അതിന്റെ കാരണങ്ങളാണ് പറയുന്നത്.

തക്കാളി

ഫ്രിഡ്ജിലെ അമിതമായ തണുപ്പ് തക്കാളിയുടെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് തക്കാളിയുടെ സ്വാദും ഗുണങ്ങളും നഷ്ടപ്പെടുത്തും. തക്കാളി എപ്പോഴും പച്ചക്കറികൾ വയ്ക്കാനായി സജ്ജീകരിച്ച ഭാഗത്ത് മാത്രം വയ്ക്കുക.

ഈർപ്പവും തണുപ്പും

തക്കാളി പ്ലാസ്റ്റിക് കവറിലോ അല്ലെങ്കിൽ അടച്ച പാത്രത്തിലോ വയ്ക്കുന്നത് അതിലെ ഈർപ്പം കെട്ടിക്കിടന്ന് ബാക്ടീരിയ വളരാൻ കാരണമാകും. എല്ലായിപ്പോഴും വായു സഞ്ചാരമുള്ള പാത്രങ്ങളിലോ കവറുകളിലോ സൂക്ഷിക്കുക.

ഈർപ്പം കെട്ടിക്കിടക്കുന്നത്

തക്കാളി എല്ലായിപ്പോഴും അതിന്റെ ഞെട്ടുള്ള ഭാഗം അടിയിലേക്ക് വരുന്ന രീതിയിൽ ഒരു പേപ്പറിലോ മറ്റോ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.

വെക്കേണ്ട ദിശ

പഴുക്കാത്ത തക്കാളി ഫ്രിഡ്ജിൽ വയ്ക്കുന്നത് അതിന്റെ പഴുക്കൽ പ്രക്രിയ ഇല്ലാതാക്കുകയും സ്വാദും ഗുണവും നഷ്ടപ്പെടുത്തുകയും ചെയ്യും.

പഴുക്കാത്ത തക്കാളി

തക്കാളി ഫ്രിഡ്ജിൽ വെക്കുമ്പോൾ എപ്പോഴും ഒറ്റയ്ക്ക് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അല്ലാത്തപക്ഷം മറ്റു പച്ചക്കറികളും പഴങ്ങളുമായി ചേർന്ന് വേഗം കേടായി പോകും.

 മറ്റു പച്ചക്കറികൾക്കൊപ്പം

തക്കാളി കഴുകി ആ ഈർപ്പത്തോടെ തന്നെ ഫ്രിഡ്ജിലേക്ക് വെക്കുന്നത് അത് പെട്ടന്ന് കെട്ട് പോകുന്നതിന് കാരണമാകും.

കഴുകി വെക്കുന്നത്

എത്ര നന്നായി തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഒരു ആഴ്ചയിൽ കൂടുതൽ ഫ്രിഡ്ജിൽ വച്ച് തക്കാളികൾ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം അതിന്റെ ഗുണം അതിനോടകം നഷ്ടപ്പെടും.

എത്രനാൾ സൂക്ഷിക്കാം