29 July 2026

Jayadevan A M

തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ

Image Courtesy: Getty Images

തക്കാളി പെട്ടെന്ന് കേടായിപ്പോകുന്നത് അടുക്കളയിലെ ഒരു പ്രധാന പ്രശ്നമാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം ഫ്രഷായി നിലനിർത്താം.

തക്കാളി 

തക്കാളി കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികള്‍ പരിശോധിക്കാം. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണിത്‌

എളുപ്പവഴികള്‍

പഴുക്കാത്ത തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇവ മുറിയുടെ താപനിലയിൽ തന്നെ വെക്കുന്നതാണ് ഉചിതം. നന്നായി പഴുത്തതിന് ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാം

പഴുക്കാത്ത തക്കാളി

തക്കാളിയുടെ ഞെട്ട് ഭാഗത്തുകൂടിയാണ് വായുവും ഈർപ്പവും പെട്ടെന്ന് അകത്തുകടക്കുന്നതും പുറത്തുപോകുന്നതും. ഞെട്ട് ഭാഗം അടിയിലാക്കി പരന്ന ഒരു പ്ലേറ്റിലോ തട്ടിലോ വെക്കുക

'ഞെട്ട്' ഭാഗം

വായുസഞ്ചാരമുള്ളതും നേരിട്ട് വെയിൽ അടിക്കാത്തതുമായ തണലുള്ള സ്ഥലം തക്കാളി സൂക്ഷിക്കാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്‌

സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍

കടയിൽ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിൽ തന്നെ തക്കാളി സൂക്ഷിക്കരുത്. പകരം വായുസഞ്ചാരമുള്ള ബാസ്കറ്റുകളിലോ പേപ്പർ ബാഗുകളിലോ സൂക്ഷിക്കുക.

പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുക

തക്കാളി ധാരാളമായി കൈവശമുണ്ടെങ്കിൽ അവ കഴുകി ഉണക്കി മുഴുവനോടെയോ കഷ്ണങ്ങളാക്കിയോ എയർടൈറ്റ് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം

ഫ്രീസറിൽ

ചീത്തയായതോ തൊലി പൊട്ടിയതോ ആയ തക്കാളികൾ മറ്റു തക്കാളികൾക്കൊപ്പം വെക്കരുത്. അവ പുറപ്പെടുവിക്കുന്ന എഥിലീൻ വാതകം കാരണം ബാക്കിയുള്ളവയും പെട്ടെന്ന് കേടാകും.

ശ്രദ്ധിക്കുക