29 July 2026

NEETHU VIJAYAN

മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?

Image Courtesy: Getty Images 

മുടിയുടെ ആരോ​ഗ്യത്തിനും മുടി കൊഴിച്ചിലും മാറാൻ ശരിയായ രീതിയിൽ തന്നെ മുടി കഴുകണം. തോന്നുംപോലെ കഴുകിയാൽ അത് വിപരീത ഫലമാകും നൽകുക.

മുടി

നമ്മൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ ചിലപ്പോൾ, മുടികൊഴിച്ചിൽ കൂട്ടാനും മുടിയുടെ ആരോ​ഗ്യം ഇല്ലാതാക്കാനും കാരണമായേക്കാം. ഇതൊന്ന് അറിഞ്ഞു വച്ചോ.

തെറ്റുകൾ

ഷാംപൂ ഇടുകയാണെങ്കിൽ ആദ്യം തന്നെ മുടി വേര് മുതൽ അറ്റം വരെ നന്നായി നനയ്ക്കണം. ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക.

വെള്ളം

ഷാംപൂ നേരിട്ട് മുടിയിൽ തേക്കാതെ അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് പതപ്പിച്ച ശേഷം തലയോട്ടിയിൽ മാത്രം നന്നായി മസാജ് ചെയ്യുക.

മസാജ്

മുടിയുടെ അറ്റം ചേർത്ത് ശക്തമായി തിരുമ്മുന്നത് മുടി പൊട്ടിപ്പോകാൻ കാരണമാകും. തലയോട്ടി കഴുകുമ്പോൾ ഒഴുകുന്ന പതകൊണ്ട് മുടിയുടെ അറ്റം വൃത്തിയാകും.

തലയോട്ടി

ഷാംപൂ കഴുകിക്കളഞ്ഞ ശേഷം കണ്ടീഷണർ തലയോട്ടിയിൽ പുരട്ടരുത്. മുടിയുടെ അറ്റത്ത് മാത്രം പുരട്ടുക. ഇത് ഏകദേസം 2-3 മിനിറ്റിന് ശേഷം കഴുകാം.

കണ്ടീഷണർ

ഈർപ്പമുള്ള മുടി തോർത്ത് ഉപയോഗിച്ച് വലിച്ച് തിരുമ്മി ഉണക്കരുത്. മൈക്രോഫൈബർ ടവലോ കോട്ടൺ തുണിയോ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുക.

കെട്ടിവയ്ക്കുക