16 October 2026
Jayadevan A M
Image Courtesy: Getty Images
ഗ്രീന് ടി കുടിക്കുന്നതുകൊണ്ട് പല ആരോഗ്യഗുണങ്ങളുമുണ്ടെന്ന് നമുക്കറിയാം. എന്നാല് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്
ഭക്ഷണശേഷം ഉടന് ഗ്രീന് ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഗ്രീന് ടീ ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും, ആഹാരം കഴിച്ച ഉടനെ കുടിക്കാതിരിക്കുക
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ, കാറ്റക്കിനുകൾ എന്നിവ ഭക്ഷണത്തിലെ ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു
ഭക്ഷണത്തിന് ശേഷം ഉടൻ ഗ്രീൻ ടീ ഉൾപ്പെടെ കുടിക്കുന്നത് വയറ്റിലെ ദഹനരസങ്ങളെ ലയിപ്പിക്കുകയും ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും ചെയ്തേക്കാം
ചിലരില് ഭക്ഷണശേഷം ഉടൻ ഗ്രീൻ ടീ കുടിക്കുന്നത് അസിഡിറ്റി, വയറു വീർക്കൽ, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകാറുണ്ട്
ഭക്ഷണശേഷം കുറഞ്ഞത് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കഴിഞ്ഞ ശേഷം ഗ്രീൻ ടീ കുടിക്കുന്നതാണ് അനുയോജ്യം.
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നതും അസിഡിറ്റി ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വെറും വയറ്റില് ഗ്രീന് ടീ കുടിക്കാതിരിക്കുകയാണ് ഉചിതം
വിവിധ റിപ്പോര്ട്ടുകള് പ്രകാരം തയ്യാറാക്കിയ ഈ വെബ്സ്റ്റോറി പ്രൊഫഷണല് മെഡിക്കല് ഉപദേശത്തിന് പകരമല്ല