6 February 2026
Aswathy Balachandran
Image Courtesy: Getty
മധുരമുള്ള സപ്പോട്ട അധവാ ചിക്കു പ്രമേഹരോഗികൾക്ക് കഴിക്കാമോ? ഗുണങ്ങൽ എന്തെല്ലാം എന്നെല്ലാം എപ്പോഴും സംശയം ഉയരാറുണ്ട്.
ചിക്കുവിൽ മധുരം കൂടുതലായതിനാൽ പ്രമേഹരോഗികൾ വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.
ഇതിന്റെ GI നിലവാരം (55-65) ഇടത്തരമായതിനാൽ രക്തത്തിലെ പഞ്ചസാര ഉയർത്താൻ സാധ്യതയുണ്ട്.
ചിക്കുവിലെ ഫൈബർ ദഹനം സാവധാനത്തിലാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാൽ എല്ലുകളുടെ ബലത്തിന് നല്ലതാണ്.
ശരീരത്തിലെ വീക്കം കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും ചിക്കു സഹായിക്കുന്നു.
വിറ്റാമിൻ ഇ അടങ്ങിയതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും ഗുണകരമാണ്.