01 MAR 2026

ASHLI C

ചോറിനൊപ്പം കൂട്ടാൻ ചാമ്പക്ക ചമ്മന്തി ആയാലോ? ഇന്നാ പിടിച്ചോ റെസിപി

PHOTO: SOCIAL MEDIA, GETTY IMAGE

 ഉച്ചയ്ക്ക് ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ ഉറക്കം വരാത്തവരാണ് മലയാളികൾ.

ചോറ് 

വലിയ വിഭവങ്ങൾ ഒന്നും വേണ്ട ഒരു ചമ്മന്തി ആയാലും ചോറിന് ഓക്കെയാണ്.

ചോറ്

വ്യത്യസ്ത തരത്തിലുള്ള ചമ്മന്തികൾ നാം ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ചാമ്പക്ക കൊണ്ട് രുചികരമായ ഒരു ചമ്മന്തി ഉണ്ടാക്കാം.

ചാമ്പക്ക ചമ്മന്തി

ചാമ്പക്ക 10,15 എണ്ണം കുരു കളഞ്ഞത്, ചിരകിയ തേങ്ങ, കാന്താരി മുളക് അല്ലെങ്കിൽ പച്ചമുളക്, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്

ചേരുവകൾ

ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കി കുരു കളഞ്ഞതിനുശേഷം ചെറുതായി മുറിച്ചെടുക്കുക.

 ചാമ്പക്ക

 മിക്സിയുടെ ജാറിലേക്ക് മുളക്, ഉള്ളി, ഇഞ്ചി കറിവേപ്പില ആവശ്യത്തിനൊപ്പം തേങ്ങ എന്നിവ ചേർത്ത് ഒന്ന് ഇടിച്ചെടുക്കുക.

അരയ്ക്കുക

ഇടിച്ചെടുത്തതിലേക്ക് ചാമ്പക്ക കഷണങ്ങൾ കൂടി ചേർത്ത് ഒന്നുകൂടി അരയ്ക്കുക. പേസ്റ്റ് രൂപത്തിൽ ആക്കരുത്. പ്രത്യേക ശ്രദ്ധിക്കേണ്ടത് വെള്ളം ചേർക്കേണ്ട കാര്യമില്ല.

 ചാമ്പക്ക

 ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക. ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് താളിപ്പ് കൂടി ഒഴിച്ചാൽ രുചികരമായ ചാമ്പക്ക ചമ്മന്തി റെഡി.

 താളിക്കുക