16 December 2025

Jayadevan A M

തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട

Image Courtesy: Getty

ശൈത്യകാലമെത്തി. പലയിടങ്ങളിലും തണുപ്പ് പിടിമുറുക്കി തുടങ്ങി. പക്ഷേ, തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച അരുത്‌

ശൈത്യകാലം

വേനല്‍ക്കാലത്ത് മാത്രം നന്നായി വെള്ളംകുടിച്ചാല്‍ മതിയെന്നത് മിഥ്യാധാരണയാണ്. ശൈത്യകാലത്ത് ദാഹം കുറയുമെങ്കിലും വെള്ളം നന്നായി കുടിക്കണം

വെള്ളംകുടി

തണുപ്പുകാലത്തും നിർജ്ജലീകരണം സംഭവിക്കാം. എന്നാല്‍, വേനല്‍ക്കാലത്തെ പോലെ നമ്മള്‍ പെട്ടെന്ന് തിരിച്ചറിയുന്നില്ല

നിർജ്ജലീകരണം

ജലത്തിന്റെ അഭാവം നിർജ്ജലീകരണത്തിന് കാരണമാകുക മാത്രമല്ല, മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതേക്കുറിച്ച് നോക്കാം.

ജലത്തിന്റെ അഭാവം

ജലത്തിന്റെ അഭാവം വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധകൾ തുടങ്ങിയ ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നു

വൃക്കയിലെ കല്ല്

ആവശ്യത്തിന് വെള്ളം ശരീരത്ത് എത്തിയില്ലെങ്കില്‍ അത് മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മലബന്ധം

വെള്ളത്തിന്റെ കുറവ്‌ മാനസികാവസ്ഥയെയും ഏകാഗ്രതയെയും ബാധിക്കും. ജലത്തിന്റെ അഭാവം ഹ്രസ്വകാല ഓർമ്മക്കുറവിന് കാരണമാകും

ഓർമ്മക്കുറവ്‌

പൊതുവിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വെബ്‌സ്‌റ്റോറിയിലെ അവകാശവാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക

നിരാകരണം