16 December 2025
SHIJI MK
Image Courtesy: Getty Images
പാല്‍ പച്ചയ്ക്ക് കുടിക്കുന്നതാണോ തിളപ്പിച്ച് കുടിക്കുന്നതാണോ നല്ലതെന്ന കാര്യത്തില്‍ പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. കൂടുതലാളുകളും പാല്‍ തിളയ്പ്പിക്കുന്നു.
പാല്‍ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുത്താനും വളര്‍ച്ചയ്ക്കും പാല്‍ സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ ആര്‍ക്കും കൃത്യമായി പാകം ചെയ്ത് ഭക്ഷണം കഴിക്കാനുള്ള സമയം പോലുമില്ല. പാലിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.
പാല്‍ തിളപ്പിക്കുമ്പോള്‍ തീ കൂട്ടിവെക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ദോഷമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഉയര്‍ന്ന തീയില്‍ പാല്‍ തിളപ്പിക്കുമ്പോള്‍ അതില്‍ അടങ്ങിയ കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ സംയുക്തങ്ങള്‍ വേര്‍പ്പെട്ട് പോകാനുള്ള സാധ്യതയുണ്ട്.
തീ കൂട്ടിവെച്ച് പാല്‍ തിളപ്പിക്കുന്നത് വഴി നിങ്ങളുടെ ദഹനവ്യവസ്ഥയും മോശമാകുന്നുണ്ട്. ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ വല്ലാതെ അലട്ടും.
കൂടാതെ പാല്‍ ഇത്തരത്തില്‍ തിളപ്പിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തില്‍ അലര്‍ജിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇതുമാത്രമല്ല ഉയര്‍ന്ന തീയില്‍ പാല്‍ തിളപ്പിക്കുന്നത് വഴി അത് വളരെ പെട്ടെന്ന് കട്ടിയായി പോകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ തീ കുറച്ച് തിളപ്പിക്കാം.