15 DEC 2025

TV9 MALAYALAM

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?

 Image Courtesy: Getty Images

വാഴപ്പഴത്തിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫൈബർ, നിരവധി വൈറ്റമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

പോഷകം

ശൈത്യകാലത്ത് ശാരീരിക പ്രവർത്തനങ്ങൾ പരിമിതമാവുകയും ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യാം. വാഴപ്പഴത്തിലെ ഫൈബർ ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു.

ദഹനം

എല്ലുകളെ ബാധിക്കുന്ന തണുപ്പുകാലത്ത്, എല്ലുകളുടെ കരുത്ത് നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യവും കാൽസ്യവും വാഴപ്പഴം നൽകുന്നു.

എല്ലുകളുടെ സാന്ദ്രത

വാഴപ്പഴത്തിലെ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.

ഹൃദയാരോഗ്യം

ശരീരത്തിന്റെ ഊർജ്ജത്തിന്റെ തോത്‌ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഊർജ്ജം

ഉച്ചയ്ക്ക് ശേഷം വാഴപ്പഴം കഴിക്കുന്നത് തണുപ്പുകാലത്ത് ശരീരത്തിനുണ്ടാകുന്ന അലസത അകറ്റി ഊർജ്ജസ്വലത നൽകുന്നു.

അലസത അകറ്റുന്നു

വൈകുന്നേരം ഒന്നോ രണ്ടോ വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

നല്ല ഉറക്കം 

വാഴപ്പഴത്തെ പൊതുവേ തണുപ്പ് നൽകുന്ന പഴമായാണ് കണക്കാക്കുന്നതെങ്കിലും, മിതമായ അളവിൽ ശൈത്യകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമല്ല.

തണുപ്പ്