27 July 2026

Nithya V

പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

Photo Credit: Getty Images

ദിവസവും രാവിലെയുള്ള പ്രഭാതഭക്ഷണത്തിലും ഡയറ്റിലുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് പുഴുങ്ങിയ മുട്ട, അല്ലേ....

മുട്ട

എന്നാൽ പലപ്പോഴും സമയം ലാഭിക്കാനായി ഒന്നിച്ച് കൂടുതൽ മുട്ട പുഴുങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്.

ശീലം

പുഴുങ്ങിയ മുട്ട എത്ര ദിവസം വരെ ഫ്രിഡ്ജിൽ വയ്ക്കാം? എങ്ങനെയൊക്കെ സൂക്ഷിക്കണം? അറിഞ്ഞാലോ..

അറിഞ്ഞാലോ

പുഴുങ്ങിയ മുട്ട തോട് കളയാതെ ഫ്രിഡ്ജിൽ അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിച്ചാൽ 7 ദിവസം വരെ കേടാകാതെ ഇരിക്കും.

പുഴുങ്ങിയ മുട്ട

തോട് പൊളിച്ച മുട്ടയാണെങ്കിൽ ഫ്രിഡ്ജിൽ 3 മുതൽ 5 ദിവസത്തിനകം ഉപയോഗിച്ചു തീർക്കുന്നതാണ് ഉചിതം.

തോട് പൊളിച്ചത്

പുഴുങ്ങിയ ഉടൻ ചൂടോടെ ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത വെള്ളത്തിലിട്ട് ചൂടാറിയ ശേഷം  ഫ്രിഡ്ജിന്റെ ഉള്ളിലെ തട്ടിൽ സൂക്ഷിക്കുക.

ചൂടോടെ

അതുപോലെ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിന്റെ ഡോറിൽ വയ്ക്കരുത്. ഫ്രിഡ്ജ് തുറക്കുമ്പോഴുണ്ടാകുന്ന താപനില വ്യതിയാനമാണ് കാരണം.

ഡോറിൽ

 താപനില വ്യതിയാനമാണ് കാരണം ഡോറിലെ റാക്കുകളിൽ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്നത് വേഗത്തിൽ കേടാകാൻ ഇടയാക്കും.

കേടാകും