26 July 2026

SHIJI MK

മുടി നീട്ടി വളര്‍ത്താന്‍  ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ

Image Credit: Getty  Images

ഓരോരുത്തരുടെയും മുടി വളരെ വ്യത്യസ്തമാണ്. എല്ലാവര്‍ക്കും ഒരുപോലെ മുടി തഴച്ചുവളരണമെന്നില്ല, നീളന്‍ മുടി മുടി വേണമെന്ന ആഗ്രഹമാണ് ഭൂരിഭാഗം ആളുകള്‍ക്കും.

മുടി

മുടി നല്ല നീളത്തില്‍ വളരാനായി ഉപ്പ് നിങ്ങളെ സഹായിക്കുമെന്ന് അറിയാമോ? എല്ലാ പൊടികൈകളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് ഉപ്പ് കൂടി നോക്കാം.

ഉപ്പ്

തല കഴുകുന്ന സമയത്ത് വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കഴുകുന്നത് താരന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്.

താരന്‍

ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഉച്ച് വെള്ളം ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും.

എത്ര തവണ

മുടി വളരുന്നതിനായി ഷാംപുവിലും നിങ്ങള്‍ക്ക് പരീക്ഷണം നടത്താവുന്നതാണ്. ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് യോജിപ്പിച്ച് തല കഴുകുന്നതും ഗുണം ചെയ്യും.

ഷാംപു

ഷാംപുവില്‍ ഉപ്പ് ചേര്‍ത്ത് കഴുകുമ്പോള്‍ 15 മിനിറ്റ് നേരത്തോളം മസാജ് ചെയ്തുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകാം.

സമയം

ഇങ്ങനെ ചെയ്യുന്നതിന് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും. അഴുക്ക് ഇല്ലാതാക്കുന്നത് മുടിക്ക് കരുത്ത് പകരുകയും ചെയ്യും.

കരുത്ത്

ഉപ്പ് ഉപയോഗിച്ചതിന് ശേഷം തലയില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്തുകൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് ഫലം ഇരട്ടിയാക്കും.

വെളിച്ചെണ്ണ